Connect with us

Malappuram

സിറാജ് വാര്‍ത്ത തുണയായി; മൊയ്തീന്റെ കുടുംബത്തിന് വീണ്ടും സഹായം

Published

|

Last Updated

മലപ്പുറം: രോഗങ്ങളും ദുരിതങ്ങളും വേട്ടയാടുന്ന മലപ്പുറം താമരക്കുഴി മൊയ്തീന്റെ കുടുംബത്തിന് സുമനസ്സുകളുടെ സഹായ പ്രവാഹം.
വിവിധ രോഗങ്ങളാല്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാട്‌പെടുന്ന ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ദുരിത ജീവിതം വായിച്ചറിഞ്ഞ കണ്ണൂര്‍ ചൊക്ലി സ്വദേശിയും ഖത്തറിലെ ബിസിനസുകാരനുമായ വി കെ മുഹമ്മദാണ് കുടുംബത്തിന് സഹായവുമായി ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. കുടുംബത്തിന് വേണ്ട വസ്ത്രങ്ങളും റമസാന്‍ കാലത്തേക്ക് ആവശ്യമായ ചിലവും അദ്ദേഹം നല്‍കി.
നേരത്തെ എസ് വൈ എസ് മലപ്പുറം സോണ്‍ സാന്ത്വന തീരം വക സഹായവും ഇദ്ദേഹത്തിന് നല്‍കിയിരുന്നു.