Connect with us

Idukki

ഓപ്പറേഷന്‍ കുബേര അദാലത്ത്; ഇടുക്കിയില്‍ 24 പരാതികള്‍

Published

|

Last Updated

തൊടുപുഴ: അനധികൃത പണമിടപാട് സംബന്ധിച്ച പരാതികളില്‍ പരിഹാരം കാണുന്നതിനുള്ള ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തിയ അദാലത്തില്‍ ലഭിച്ചത് 24 പരാതികള്‍. തൊടുപുഴ സബ് ഡിവിഷനില്‍ നിന്നാണ് കൂടുതല്‍ പരാതികള്‍ .11. മൂന്നാറില്‍ നിന്നും എട്ട് പരാതികളും കട്ടപ്പനയില്‍ നിന്നും അഞ്ച് പരാതികളുമാണ് ലഭിച്ചത്. ജില്ല പോലീസ് ചീഫ് അലക്‌സ് എം വര്‍ക്കിയുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്.