Connect with us

Palakkad

ശുദ്ധജലവിതരണ പദ്ധതികള്‍ക്കു വൈദ്യുതി വകുപ്പ് നല്‍കിയ കുടിശ്ശിക ബില്‍ ഗുണഭോക്താക്കള്‍ക്ക് ഇരുട്ടടിയാകുന്നു

Published

|

Last Updated

പാലക്കാട്: ഗുണഭോക്തൃ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തുന്ന വിവിധ ശുദ്ധജലവിതരണ പദ്ധതികള്‍ക്കു വൈദ്യുതി വകുപ്പ് നല്‍കിയ കുടിശിക ബില്‍ ഗുണഭോക്താക്കള്‍ക്ക് ഇരുട്ടടിയാവുന്നു.
ജലനിധി, സ്വജലധാര, രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി എന്നിവയുടെ കീഴിലെ ആയിരക്കണക്കിന് ഉപ”ോക്താക്കള്‍ക്കാണു കുടിശിക ബില്‍ വിഹിതം അടയ്‌ക്കേണ്ടി വരുന്നത്. ഒരു യൂണിറ്റിന് 1.65 രൂപ എന്നത് 2.42 ആക്കി ഉയര്‍ത്തി. 2013 മേയില്‍ പുതുക്കിയ താരിഫ് അനുസരിച്ചാണു നിരക്ക് ഉയര്‍ന്നത്. എന്നാല്‍ ആ മാസം മുതല്‍ പിരിച്ചെടുക്കേണ്ട പുതുക്കിയ തുകയ്ക്കു ബില്‍ നല്‍കാതെ അതിന്റെ കുടിശിക ഇപ്പോള്‍ അടയ്ക്കാന്‍ ബില്‍ ലഭിച്ചതാണു പ്രതിസന്ധി ഉണ്ടാക്കിയത്.
ഉദ്യോഗസ്ഥരില്‍ നിന്ന് ഉണ്ടായ വീഴ്ചയാണ് ഇതിനു കാരണമെന്ന് ആരോപണം ഉണ്ട്. താരിഫ് ഉയര്‍ത്തിയെങ്കിലും ജലവിതരണ പദ്ധതിക്ക് ഇതു ബാധകമല്ലെന്ന തെറ്റായ കണക്കുകൂട്ടലുകള്‍ മൂലമാണ് ആ മാസം മുതല്‍ പുതുക്കിയ ബില്‍ നല്‍കാതിരുന്നതെന്നു പറയുന്നു. എന്നാല്‍ ഓഡിറ്റ് സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത് ഇപ്പോള്‍ അടയ്ക്കാന്‍ ബില്ല് നല്‍കിയതെന്നാണ് അധികൃതരുടെ വിശദീകരണം.
സംസ്ഥാനത്തൊട്ടാകെ ഇപ്രകാരം ബില്‍ നല്‍കിയിട്ടുണ്ടെന്നു പറയുന്നു. ഓരോ പ്രദേശത്തിന്റെയും പദ്ധതി നിര്‍വഹണം നടത്തുന്നതു മാസംതോറും ഉപഭോക്താക്കളില്‍ നിന്നു തുക സമാഹരിച്ചാണ്. കമ്മിറ്റികള്‍ക്കു കണ്‍വീനറും മറ്റു ഭാരവാഹികളും ഉണ്ട്. പദ്ധതിയുടെ കേടുപാട് തീര്‍ക്കുന്നത് ഉള്‍പ്പെടെ ചെലവഴിക്കുന്ന തുക ഗുണഭോക്താക്കളില്‍ നിന്നു വീതിച്ചാണു സ്വരൂപിക്കുന്നത്.
ഓരോ കമ്മിറ്റിക്കും നല്ലൊരു തുക വൈദ്യുതി കുടിശിക അടയ്‌ക്കേണ്ടി വരും.
ഒരു യൂണിറ്റിന് 77 പൈസയാണു വര്‍ധിച്ചിട്ടുള്ളത്. മൊത്തം ഉപയോഗിച്ച വൈദ്യുതിയുടെ ചാര്‍ജ് പദ്ധതിക്കു കീഴിലുള്ള ഉപഭോക്താക്കള്‍ വീതിച്ച് നല്‍കേണ്ടി വരും.
ഗുണഭോക്തൃ കമ്മിറ്റി ഭാരവാഹികള്‍ വളരെ സാമ്പത്തിക ബുദ്ധിമുട്ട് അനു”വിച്ചു കൊണ്ടാണ് ഇതു നടത്തികൊണ്ടു പോവുന്നതെന്നും ചാര്‍ജ് വര്‍ധന നിര്‍വഹണത്തിന്റെ താളം തെറ്റിക്കുമെന്നും പറയുന്നു