Connect with us

National

അദ്വാനിക്കു പാര്‍ലമെന്റില്‍ മുറിയില്ല

Published

|

Last Updated

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയ്ക്ക് പാര്‍ലമെന്റിലെ മുറി നഷ്ടമായി. എന്‍ഡിഎ വര്‍ക്കിങ്ങ് ചെയര്‍മാന്‍ പദവിയില്‍ ഒരു ദശാബ്ദക്കാലമിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന മുറിയാണ് അദ്വാനിക്ക് നഷ്ടമായത്. നിലവില്‍ എന്‍ഡിഎ വര്‍ക്കിങ്ങ് ചെയര്‍മാനെ തീരുമാനിച്ചിട്ടില്ല. അതുകൊണ്ടാണ് അദ്വാനി ഉപയോഗിച്ചിരുന്ന മുറി ഒഴിവാക്കിയത്. മുറിയുടെ വാതില്‍ക്കലുണ്ടായിരുന്ന അദ്വാനിയുടെ പേരും മാറ്റിയിട്ടുണ്ട്. നേരത്തെ വാജ്‌പേയ് ഉപയോഗിച്ചിരുന്ന മുറിയായിരുന്നു ഇത്. വാജ്‌പേയുടെ പേര് നിലനിര്‍ത്തിയാണ് അദ്വാനി തന്റെ പേര് മുറിയുടെ വാതില്‍ക്കല്‍ സ്ഥാപിച്ചത്. അദ്വാനിയുടെ പേര് മുറിയുടെ വാതില്‍ക്കല്‍ നിന്ന് മാറ്റിയപ്പോള്‍ വാജ്‌പേയുടെ പേര് നിലനിര്‍ത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest