Connect with us

National

വീണ്ടും, വീണ്ടും: യു പിയില്‍ വനിതാ ജഡ്ജി മാനഭംഗത്തിനിരയായി

Published

|

Last Updated

അലിഗഢ്: ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും വീണ്ടും മാനഭംഗ ക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അലിഗഢില്‍ വനിതാ ജഡ്ജിയെ ക്രൂരമായി മാനഭംഗപ്പെടുത്തി. ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ചയാണ് ഔദ്യോഗിക വസതിയില്‍ ജഡ്ജിയെ ബോധം നഷ്ടപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മയക്കുമരുന്ന് നല്‍കിയ ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇവര്‍ കിടന്നിരുന്ന മുറിയില്‍ നിന്ന് പകുതി ഉപയോഗിച്ച കീടനാശിനി ബോട്ടില്‍ കണ്ടെടുത്തിട്ടുണ്ട്.

രണ്ട് ദളിത് പെണ്‍കുട്ടികളെ മാനഭംഗത്തിനിരയാക്കി കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം സമാനമായ നിരവധി സംഭവങ്ങളാണ് ഉത്തര്‍പ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

---- facebook comment plugin here -----

Latest