Connect with us

National

ചന്ദ്രബാബു നായിഡുവിന്റെ വോട്ട് അസാധുവാക്കി

Published

|

Last Updated

ഹൈദരാബാദ്: ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ വോട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കി. വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അസാധുവാക്കിയത്. രാവിലെ വോട്ട് ചെയ്ത് ഇറങ്ങി വരികെ നായിഡു മാധ്യമങ്ങളോടാണ് താന്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്തിയത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ടി ഡി പി നേതാക്കള്‍ പറഞ്ഞു.