Connect with us

National

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം: മൂന്ന് മരണം

Published

|

Last Updated

കൂടല്ലൂര്‍: തമിഴ്‌നാട്ടില്‍ പടക്ക് നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ സ്ത്രീയടക്കം മൂന്ന് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കുടലൂരിന് 20 കിലോമീറ്റര്‍ അകലെ അദുരഗരയിലെ ഒരു കുടിലിലാണ് സ്‌ഫോടനമുണ്ടായത്. ഇവിടെ പടക്കം നിര്‍മിച്ചുകൊണ്ടിരിക്കെ വെടിമരുന്നിന് തീപ്പിടിക്കുകയായിരുന്നു.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തൊട്ടടുത്തുള്ള മൂന്ന് കുടിലുകളും കത്തിനശിച്ചിട്ടുണ്ട്. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്‌സിന് തീ അണക്കാനായത്. അനധികൃതമായി നാല് ചാക്ക് വെടിമരുന്ന് ഇവിടെ സൂക്ഷിച്ചിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest