Connect with us

Kozhikode

മധ്യപ്രദേശ് സുന്നി സമ്മേളനം ഞായറാഴ്ച

Published

|

Last Updated

ഞായറാഴ്ച മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഉദ്ഘാടനം ചെയ്യുന്ന മര്‍കസ് ത്വയ്ബ എജ്യുകോംപ്ലക്‌സ്.

ഇന്‍ഡോര്‍: മര്‍കസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സംഘടിപ്പിക്കുന്ന മധ്യപ്രദേശ് മേഖലാ സുന്നി സമ്മേളനം ഞായറാഴ്ച നടക്കും. ഇന്‍ഡോറിലെ ബജ്‌റാനയില്‍ നടക്കുന്ന സമ്മേളനം ലോകപ്രശസ്ത ഇസ്‌ലാമിക കര്‍മശാസ്ത്ര പണ്ഡിതന്‍ താജുശ്ശരീഅ മുഹമ്മദ് അഖ്തര്‍ റസാഖാന്‍ അസ്ഹരി മിയ ഉദ്ഘാടനം ചെയ്യും. മര്‍കസ് ഡയറക്ടര്‍ ഡോ.എം എ എച്ച് അസ്ഹരി മുഖ്യപ്രഭാഷണം നടത്തും.

ഇന്‍ഡോറിലെ സുന്നി വെല്‍ഫയര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മര്‍കസ് നിര്‍മിച്ച ത്വയ്ബ എജ്യുകോംപ്ലക്‌സ് ഞായറാഴ്ച വൈകിട്ട് ഉദ്ഘാടനം ചെയ്യും. മൂന്ന് സ്ഥാപനങ്ങളാണ് ഈ വിദ്യാഭ്യാസ സമുച്ചയത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. എട്ടാം തരം മുതല്‍ ബിരുദപഠനം പൂര്‍ത്തിയാക്കുന്നത് വരെയുള്ള എട്ട് വര്‍ഷത്തെ കോഴ്‌സ് നല്‍കുന്ന കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സ് ആന്റ് ദഅ്‌വയില്‍ ഇരുപത്തിയഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കും. ഈ വിദ്യാര്‍ത്ഥികളുടെ പഠന-താമസ -ഭക്ഷണ ചെലവുകള്‍ മര്‍കസ് വഹിക്കും. ത്വയ്ബ മദനി ഹോസ്റ്റലില്‍ ഇരുപത്തിയഞ്ച് അനാഥകള്‍ക്ക് താമസ പഠനമൊരുക്കും. ഇതേ സമുച്ചയത്തിലെ മറ്റൊരു സ്ഥാപനമായ ത്വയ്ബ പബ്ലിക് സ്‌കൂള്‍ മധ്യപ്രദേശിലെ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശ്വാസം പകരുന്നു.

ത്വയ്ബ എജ്യുകോംപ്ലക്‌സ് ഡയറക്ടര്‍ അബൂബക്കര്‍ സിദ്ദീഖ് നൂറാനി സ്വാഗതം പറയും. മധ്യപ്രദേശ് ഗ്രാന്റ്മുഫ്തി അല്ലാമാ ഹബീബ്‌യാര്‍ ഖാര്‍ അധ്യക്ഷത വഹിക്കും. ഖലീഫ മുഫ്തി ഹാജി നൂരി ബാബ, അല്ലാമാ മുഹമ്മദ് അസ്ജദ് ഖാന്‍, മുഹമ്മദ് അന്‍വാര്‍ അഹ്മദ് ഖാദിരി സംസാരിക്കും.