Connect with us

National

സിലിണ്ടറുകളുടെ എണ്ണം 12 ആക്കണമെന്ന് കോണ്‍. കോര്‍ കമ്മിറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: സബ്‌സിഡി സിലണ്ടറുകളുടെ എണ്ണം പന്ത്രണ്ടാക്കണമെന്ന് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം കോണ്‍ഗ്രസ് കോര്‍ കമ്മറ്റി സര്‍ക്കാരിന് ശുപാര്‍ശ ചെയ്യും. ആധാര്‍ കാര്‍ഡ് തല്‍ക്കാലം നിര്‍ബന്ധമാക്കണ്ട. സിലിണ്ടറുകളുടെ വില കൂട്ടണമെന്ന എണ്ണക്കമ്പനികളുടെ ആവശ്യവും കോര്‍ കമ്മറ്റി തള്ളി. രാഹുല്‍ ഗാന്ധി ആദ്യമായി പങ്കെടുത്ത കോണ്‍ഗ്രസിന്റെ കോര്‍ കമ്മറ്റി യോഗത്തിലാണ് പാചകവാതകത്തിന്റെ സബ്‌സിഡി സംബന്ധിച്ച തീരുമാനം ഉണ്ടായത്.

കഴിഞ്ഞ ദിവസം പാചകവാതകത്തിന് കുത്തനെ വില കൂട്ടിയിരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന് 230 രൂപ 16 പൈസയുടെ വര്‍ദ്ധനവാണ് നടപ്പിലാക്കിയത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കോണ്‍ഗ്രസ് കോര്‍ കമ്മറ്റിയില്‍ തീരുമാനിച്ചത്.

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് നേരത്തെ വീരപ്പ മൊയ് ലി വ്യക്തമാക്കിയിരുന്നു. സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്ന് 12 ആക്കണമെന്ന് കോണ്‍ഗ്രസ് എംപിമാരില്‍ നിന്ന് ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണാണ് ഈ വിഷയം പരിഗണിക്കുന്നതെന്നും വീരപ്പ മൊയ്‌ലി വ്യക്തമാക്കിയിരുന്നു. .