Connect with us

Gulf

കാറിടിച്ച് ട്രയത്‌ലറ്റ് താരത്തിന് ഗുരുതരമായി പരുക്കേറ്റു

Published

|

Last Updated

അബുദാബി: റോയ് നാസറിന്റെ ദാരുണ മരണത്തിന്റെ ആഘാതം മാറും മുമ്പ് മറ്റൊരു ട്രയത്‌ലറ്റ് താരത്തിനും കാറിടിച്ച് ഗുരുതരമായി പരുക്കേറ്റു. സൈക്കിളില്‍ സഞ്ചരിക്കവേ ശനിയാഴ്ച രാവിലെ കാറിടിക്കുകയായിരുന്നു.
30 കാരനും ഇത്തിഹാദ് എര്‍വേഴ്‌സില്‍ കാബിന്‍ ക്രൂ മാനേജറുമായ മെദി കരസാനെ എന്ന താരത്തിനാണ് കാറിടിച്ച് ദേഹം മുഴുവന്‍ പരുക്ക് പറ്റിയത്. ഇയാളെ ഗുരുതരാവസ്ഥയില്‍ അല്‍ റഹ്ബ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. വെറ്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്ന താരത്തിന് തലക്കേറ്റ മുറിവാണ് ഗുരുതരമായിരിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. താരം അബോധാവസ്ഥയിലാണ്. അബുദാബി-ദുബൈ റോഡിലെ എക്‌സിറ്റ് 390ലായിരുന്നു അപകടം. 2007 മുതല്‍ രാജ്യത്തുള്ള മെദി 215 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദുബൈ-ഫുജൈറ കോസ്റ്റ് റൈഡിനായുള്ള പരിശീലനത്തിലായിരുന്നു.
തലച്ചോറിനും വാരിയെല്ലിനും ഏറ്റ പരുക്കുകളാണ് ഗുരുതരാവസ്ഥയിലാവാന്‍ ഇടയാക്കിയതെന്ന് സംഭവസമയത്ത് ഒപ്പമുണ്ടായിരുന്നു സൈക്കിള്‍ താരവും സുഹൃത്തുമായ ക്വിനോണ്‍സ് വെളിപ്പെടുത്തി.

 

---- facebook comment plugin here -----

Latest