Connect with us

Malappuram

എസ് വൈ എസ് ഡി ആര്‍ ജി ശില്‍പ്പശാല ഇന്ന്‌

Published

|

Last Updated

മലപ്പുറം: എസ് വൈ എസ് കര്‍മ പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഹെല്‍ത്ത് സ്‌കൂള്‍, ഫാമിലി സ്‌കൂള്‍ എന്നിവയില്‍ ക്ലാസെടുന്നവര്‍ക്കുള്ള ശില്‍പ്പശാല ഇന്ന് മഞ്ചേരി ശ്രീധരന്‍ രായര്‍ സ്മാരക ഓഡിറ്റോറിയം, രണ്ടത്താണി വ്യാപാര ഭവന്‍ എന്നിവിടങ്ങളിലായി നടക്കും. രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെയാണ് പരിശീലനം.
രാവിലെ ഹെല്‍ത്ത് സ്‌കൂളുമായി ബന്ധപ്പെട്ട ക്ലാസുകളും ഉച്ചക്ക് ശേഷം ഫാമിലി സ്‌കൂളുമായി ബന്ധപ്പെട്ട ക്ലാസുകളും ചര്‍ച്ചയുമാണ് നടക്കുക. രണ്ടത്താണിയില്‍ നടക്കുന്ന പരിപാടി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. അലവി സഖാഫി കൊളത്തൂര്‍ അധ്യക്ഷത വഹിക്കും. ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, അലവികുട്ടി ഫൈസി എടക്കര, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, ടി അലവി പുതുപ്പറമ്പ്, ഡോ. യാസിര്‍ നേതൃത്വം നല്‍കും. മഞ്ചേരിയില്‍ നടക്കുന്ന പരിപാടി സംസ്ഥാന സെക്രട്ടറി സി പി സൈതലവി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിക്കും. എ മുഹമ്മദ് പറവൂര്‍, മുഹമ്മദലി സഖാഫി വള്ളിയാട്, കെ പി ജമാല്‍, ഹസൈനാര്‍ സഖാഫി കുട്ടശേരി, ഡോ. അബ്ദുല്‍ ജലീല്‍ നേതൃത്വം നല്‍കും. എടക്കര, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, കൊളത്തൂര്‍, മലപ്പുറം, മഞ്ചേരി, അരീക്കോട്, എടവണ്ണപ്പാറ, കൊണ്ടോട്ടി, പുളിക്കല്‍, സോണുകളിലെ ഡി ആര്‍ ജി അംഗങ്ങള്‍ മഞ്ചേരി ശ്രീധരന്‍ രായര്‍ സ്മാരക ഓഡിറ്റോറിയത്തിലും തേഞ്ഞിപ്പലം, തിരൂരങ്ങാടി, വേങ്ങര, കോട്ടക്കല്‍, താനൂര്‍, തിരൂര്‍, കുറ്റിപ്പുറം, എടപ്പാള്‍, പൊന്നാനി സോണുകളിലെ അംഗങ്ങള്‍ രണ്ടത്താണി വ്യാപാര ഭവനിലുമാണ് പങ്കെടുക്കേണ്ടത്.