Connect with us

Malappuram

കോട്ടക്കല്‍ ടൗണ്‍ നവീകരണത്തിന് പദ്ധതി സമര്‍പ്പിച്ചു

Published

|

Last Updated

കോട്ടക്കല്‍: ടൗണ്‍ നവീകരണപദ്ധതി സമര്‍പ്പിച്ചു. 116 കോടിയുടെ പദ്ധതിയാണ് നഗരസഭ സര്‍ക്കാരിന് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ സ്ഥാപനമായ കെ എഫ് യു ഡി പിക്കാണ് നഗരസഭാ സെക്രട്ടറി തലസ്ഥാനത്തെത്തി പദ്ധതി റിപോര്‍ട്ട് സമര്‍പ്പിച്ചത്.
സര്‍ക്കാറിന്റെ അംഗീകാരം സംമ്പന്ധിച്ച റിപ്പോര്‍ട്ട് രണ്ടാഴ്ച്ചക്കകം ലഭിക്കും. റിപ്പോര്‍ട്ട് തള്ളുകയാണങ്കില്‍ വീണ്ടും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് പദ്ധതി പുനക്രമീകരിക്കേണ്ടി വരും. കോട്ടക്കല്‍ മാര്‍ക്കറ്റ്,ഷോപ്പിംഗ് കോംപ്ലക്‌സ് തുടങ്ങിയവ പുതുക്കി പണിയലും പദ്ധതിയില്‍ ഉള്‍പ്പെടും. ബസ്സ്റ്റാന്‍ഡ് കെട്ടിടം പത്തു നിലയില്‍ നിര്‍മിക്കാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. കഴിഞ്ഞ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പദ്ധതിയുടെ രൂപരേഖ പരിഗണനക്ക് വെച്ചിരുന്നു. നേരത്തെ തയ്യാറാക്കിയ 106 കോടി രൂപയുടെ പദ്ധതിയാണ് ഉണ്ടാക്കിയിരുന്നത്. പിന്നീട് അത് 116 കോടിയാക്കി പുതുക്കി.
നിലവില്‍ ബസ് സ്റ്റാന്‍ഡിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചാണ് പുതിയത് നിര്‍മിക്കുക. നിലവിലുള്ള ചെറു കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയാവും പത്തുനില കെട്ടിടം പണിയുക. ടൗണ്‍ സൗന്ദര്യവത്ക്കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ബസ് സ്റ്റാന്‍ഡിനും പുതുമോടി വരുത്തുന്നത്. നിലവില്‍ കോട്ടക്കലിലെ മാര്‍ക്കറ്റും പരിസരവും വൃത്തിഹീനമായി കിടക്കുകയാണ്.

Latest