Connect with us

Kerala

വഖഫ് വസ്തുക്കളില്‍ ഹരിത കേരളം നടപ്പാക്കാന്‍ തീരുമാനം

Published

|

Last Updated

കൊച്ചി: കേരളത്തിലെ എണ്ണായിരത്തോളം വരുന്ന് വഖഫ് സ്ഥാപനങ്ങളിലെ ഭൂമിയില്‍ വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിച്ച് ഹരിത കേരളം പരിപാടിയുടെ ഭാഗമാകുവാന്‍ കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് യോഗം തീരുമാനിച്ചു. കേരള സംസ്ഥാന വനം വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

യോഗത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ ടി കെ സൈതാലിക്കുട്ടി, അംഗങ്ങളായ അഡ്വ പി വി സൈനുദ്ദീന്‍, എം സി മായിന്‍ ഹാജി, ഡോ ഹുസൈന്‍ മടവൂര്‍, അബ്ദുറഹ്മാന്‍ പെരിങ്ങാടി, അഡ്വ കെ എ ഹസ്സന്‍, എന്‍ അലി അബ്ദുള്ള, നിസാമുദ്ദീന്‍ റാവുത്തര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി എം ജമാല്‍ എന്നിവര്‍ സംബന്ധിച്ചു.