National
എയര്‍ ഇന്ത്യ വിമാനത്തില്‍ വിതരണം ചെയ്ത സാന്‍വിച്ചില്‍ പുഴു
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടത്തിയ സംഭവത്തില്‍ എയര്‍ ഇന്ത്യ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 28ന് ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തിലെ യാത്രക്കാരനാണ് വിമാനത്തില്‍ നിന്ന് ലഭിച്ച സാന്‍വിച്ചില്‍ പുഴുവിനെ കണ്ടെത്തിയത്. സംഭവം ഉടന്‍ തന്നെ എയര്‍ ഇന്ത്യ അധികൃതരെ അറിയിച്ചുവെങ്കിലും മറുപടിയൊന്നുമുണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് അന്വേഷണം തുടങ്ങിയ കാര്യം എയര്‍ ഇന്ത്യാ വക്താവ് സ്ഥിരീകരിച്ചത്.
അതീവ ശ്രദ്ധയോടെയാണ് വിമാനത്തില്‍ ഭക്ഷണം തയ്യാറാക്കുന്നതെന്നും ഇപ്പോഴത്തേത്ത അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണെന്നും എയര്‍ ഇന്ത്യ വക്താവ് പ്രസാദ് റാവു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
---- facebook comment plugin here -----