Connect with us

Malappuram

നിയമങ്ങള്‍ നടപ്പാക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

Published

|

Last Updated

മലപ്പുറം: ശക്തമായ നിയമങ്ങള്‍ ഉണ്ടെങ്കിലും അവയെല്ലാം കൃത്യതയോടെ നടപ്പിലാക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാവുന്നതെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം മലപ്പുറത്ത് നടത്തിയ റോഡ് സുരക്ഷാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫോട്ടോ പ്രദര്‍ശനം പി ഉബൈദുല്ല എം എല്‍ എ ഉദ്ഘാടനം ചെയ്തു. പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദു അധ്യക്ഷത വഹിച്ചു. പ്രകാശ് പി നായര്‍, എം ടി തെയ്യാല, ബി കെ സെയ്ത്, ഖാദര്‍ കെ തേഞ്ഞിപ്പലം, പി പി സക്കീര്‍ ഹുസൈന്‍, അഡ്വ. സിറാജ് കാരോളി, പി സി ബേബി, വേണു കരിക്കാട്, ഹനീഫ രാജാജി, മഠത്തില്‍ രവി, കെ വി ഹമീദ്, ജാഫര്‍ മാറാക്കര, ജില്ലാ ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ഓണാട്ട് സംസാരിച്ചു.
മുന്‍കാല പത്രപ്രവര്‍ത്തകരായ കെ അബ്ദുല്ല ( മാതൃഭൂമി), വി കെ ഉമ്മര്‍ ( സിറാജ്), പാലോളി കുഞ്ഞി മുഹമ്മദ് ( ദേശാഭിമാനി), വീക്ഷണം മുഹമ്മദ് ( വീക്ഷണം), മാത്യു കദളിക്കാട് ( മലയാള മനോരമ), ആളൂര്‍ പ്രഭാകരന്‍ ( ജനയുഗം) എന്നിവരെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പൊന്നാട അണിയിച്ച് ആദരിച്ചു. റാഫ് സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകളും വിതരണം ചെയ്തു. തോമസ് കുട്ടി ചാലിയാര്‍ ( ദീപിക), ആബിദ് വേങ്ങര ( സൂര്യ ടിവി) എന്നിവര്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയില്‍ നിന്നും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിറ സാന്നിധ്യമായ തങ്കച്ചന്‍ കടപ്രയില്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എ കെ സി മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ക്കും മന്ത്രി കുഞ്ഞാലിക്കുട്ടി മൊമ്മന്റോകളും ക്യാഷ് അവാര്‍ഡും നല്‍കി. സ്‌കൂളുകളില്‍ മികച്ച ക്ലബിന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് വാളക്കുളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ട്രാഫിക്ക് ക്ലബിന് ലഭിച്ചു. ഹെഡ് മിസ്ട്രസ് എസ് മാലിനിയും ട്രാഫിക്ക് വിദ്യാര്‍ഥികളും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയില്‍ നിന്നും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

 

Latest