Connect with us

Kozhikode

മുഖ്യധാര: ദേശീയ സെമിനാറില്‍ 10,000 പേര്‍ പങ്കടുക്കും

Published

|

Last Updated

കോഴിക്കോട്: നവംമ്പര്‍ 7ന് നടക്കുന്ന മുഖ്യധാര മാസികയുടെ പ്രകാശന പരിപാടിയിലും ദേശീയ സെമിനാറിലും 10,000 പേരെ പങ്കടുപ്പിക്കാന്‍ സംഘാടകസമിതി യോഗം തീരുമാനിച്ചു. കോഴിക്കോട് മറൈന്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജീകരിക്കുന്ന ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.
കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രത്തില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം വിവിധ സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. യോഗത്തില്‍ എം ഭാസ്‌കരരന്‍ അധ്യക്ഷത വഹിച്ചു. എളമരം കരിം എം എല്‍ എ, പി ടി റഹിം എം എല്‍ എ, കെ ടി കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു. സി പി എം സെക്രട്ടറി പ്രകാശ് കാരാട്ടാണ് മാസികയുടെ പ്രകാശനം നിര്‍വ്വഹിക്കുന്നത്.

---- facebook comment plugin here -----

Latest