International
റഷ്യയില്‍ 400 പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തു
മോസ്കോ: കുടിയേറ്റക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടത്തിയ 400 ഓളം പേരെ റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ മോസ്കോയിലാണ് പ്രതിഷേധവും അറസ്റ്റും നടന്നത്. പ്രതിഷേധക്കാര്‍ ഷോപ്പിംഗ് സെന്ററുകള്‍ക്കും കടകള്‍ക്കും നേരെ ആക്രമണം നടത്തി. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ പോലീസ് വ്യാപക തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പച്ചക്കറി മാര്‍ക്കറ്റുകളിലും മറ്റുമാണ് തിരച്ചില്‍ നടക്കുന്നത്. റഷ്യ റഷ്യക്കാര്ക്കുള്ളതാണ്, ധവള ശക്തി എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുമായാണ് കുടിയേറ്റക്കാര്‍ക്കെതിരെ കലാപം നടക്കുന്നത്.
---- facebook comment plugin here -----