Gulf
ഈദ് മീറ്റ്
ദുബൈ: തൃശൂര്‍ കൈപമംഗലം കൂരിക്കുഴി മഹല്ല് നിവാസികളുടെ കൂട്ടായ്മയായ കൂരിക്കുഴി മഹല്ല് പ്രവാസി അസോസിയേഷന് (കെ എം പി എ) ഈദ് മീറ്റും സുരക്ഷ പദ്ധതി ഉദ്ഘാടനവും ഈ മാസം 15 (ചൊവ്വ) ബലിപെരുന്നാള്‍ ദിവസം നടക്കും. വൈകുന്നേരം 4.30ന് കറാമ സെന്റര്‍ പാര്‍ട്ടി ഹാളിലാണ് പരിപാടി. അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്യും. പി കെ ഹുസൈന് അധ്യക്ഷത വഹിക്കും. കെ എം പി എ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാ-കായിക പരിപാടികളും നടക്കും. വിവരങ്ങള്‍ക്ക്: 050-3603784.
ഷാര്‍ജ: വടക്കേകാട് പഞ്ചായത്ത് പ്രവാസി കൂട്ടായ്മയായ വര്‍ണം വടക്കേകാട് യു എ ഇ കമ്മിറ്റി ഓണം-ഈദ് ആഘോഷം ഇന്ന് (വെള്ളി) രാവിലെ ഒമ്പതിന് ഷാര്‍ജ അള് മആരിഫ സ്കൂള്‍ ഹാളില്‍ നടക്കും. ഒപ്പന, കോല്‍ക്കളി, പുലികളി, ചെണ്ടമേളം, ഘോഷയാത്ര, ഗാനമേള, കലാപരിപാടികള്‍, ഓണസദ്യ എന്നിവ ഉണ്ടാകും. പ്രസിഡന്റ് മുഹമ്മദലി ഇടിയാട്ടയിന് അധ്യക്ഷത വഹിച്ചു. കെ യെ മധു, ഷിജു വെള്ളറ, ജോഹര്‍ സംസാരിച്ചു. വിവരങ്ങള്‍ക്ക്: 055-8410265.