International
ഈജിപ്തില്‍ ഏറ്റുമുട്ടല്‍; നാല് മരണം
കെയ്റോ: ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ മുര്‍സി അനുകൂലികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര് മരിച്ചു. അമ്പതോളം പേര്‍ക്ക് പരുക്കേറ്റു. മുര്‍സി അനുകൂല പ്രകടനവുമായി നൂറുക്കണക്കിന് പേര് താരിഖ് ചത്വരത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞതാണ് ഏറ്റുമുട്ടലിനിടയാക്കിയത്.
അതേസമയം, പോലീസ് വാഹനത്തില്‍നിന്ന് പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
---- facebook comment plugin here -----