Connect with us

Wayanad

എസ് വൈഎസ് ജില്ലാ പാഠശാലപ്രീസിറ്റിംഗ് ക്യാമ്പ് ഇന്ന്

Published

|

Last Updated

കല്‍പറ്റ: സമസ്ത കേരള സുന്നീ യുവജന സംഘം ട്രൈനിംഗ് സ്‌കൂളിന്റെ കീഴില്‍ നടത്തുന്ന ജില്ലാ പാഠശാലയുടെ മുന്നോടിയായുള്ള പ്രീ സിറ്റിംഗ് ക്യാമ്പ് ഇന്ന് വൈകിട്ട് നാല് മണി മുതല്‍ അഞ്ച് ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിലായി നടക്കും.ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും സോണ്‍ ഭാരവാഹികളുമാണ് സിറ്റിംഗില്‍ പങ്കെടുക്കേണ്ടത്. വെള്ളമുണ്ട, മാനന്തവാടി സോണുകളിലെ പ്രതിനിധികള്‍ ദ്വാരക മദ്‌റസയിലും കല്‍പറ്റ , സുല്‍ത്താന്‍ ബത്തേരി, മേപ്പാടി സോണ്‍ സിറ്റിംഗ് കല്‍പറ്റ അല്‍ഫലാഹ് കോംപ്ല്ക്‌സിലുമാണ് സിറ്റിംഗ്. ജില്ലാ ജനറല്‍ സെക്രട്ടറി ഉമര്‍സഖാഫി കല്ലിയോട്, സംഘടനാ കാര്യ വൈസ് പ്രസിഡന്റ് കെ എസ് മുഹമ്മദ് സഖാഫി, ദഅ്‌വ സെക്രട്ടറി നാസര്‍ മാസ്റ്റര്‍ തരുവണ എന്നിവര്‍ ദ്വാരകയിലും ജില്ലാ പ്രസിഡന്റ് യു കെ എം അഷ്‌റഫ് സഖാഫി കാമിലി ,ദഅ്‌വാ കാര്യ വൈസ് പ്രസിഡന്റ് ചെറുവേരി മുഹമ്മദ് സഖാഫി, ക്ഷേമകാര്യ വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി പുറ്റാട് എന്നിവര്‍ കല്‍പറ്റയിലെ സിറ്റിംഗിലും പങ്കെടുക്കും. മുഴുവന്‍ ക്യാമ്പ് പ്രതിനിധികളും കൃത്യ സമയത്ത് പങ്കെടുക്കണെമന്ന് സംഘടനാ കാര്യ സെക്രട്ടറി പി സി ഉമറലി അറിയിച്ചു.

---- facebook comment plugin here -----

Latest