National
അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ തടവില്‍ കഴിയുന്ന പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.അനാരോഗ്യം കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ബംഗളൂരു സ്ഫോടന പരമ്പരക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനി തനിക്കെതിരായ ഒമ്പത് കേസുകളിലും ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്. വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന തനിക്ക് സുപ്രീം കോടതി വരെ നിര്‍ദേശിച്ചിട്ടും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും ഹരജിയില്‍ ബോധിപ്പിച്ചു. തുടര്‍ചികിത്സ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും ഹരജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
---- facebook comment plugin here -----