Connect with us

International

പാക് തിരഞ്ഞെടുപ്പ്; സ്ത്രീകളുടെ സീറ്റുകള്‍ വെട്ടിക്കുറച്ചു

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ മെയ് 11ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ സ്ത്രീകളുടെ സീറ്റുകള്‍ വെട്ടിക്കുറച്ചു. ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 272ല്‍ ആകെ 36 സ്ത്രീകള്‍ക്കാണ് അവസരം നല്‍കിയത്. വിജയസാധ്യതയുള്ള വനിതാസ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പാര്‍ട്ടികള്‍ക്ക് സാധിക്കുന്നില്ലെന്നും ഇതാണ് പട്ടികയില്‍ സ്ത്രീകള്‍ക്ക് പരിഗണന ലഭിക്കാത്തതെന്നും പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭരണകക്ഷിയായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി പി പി) 2008ലെ തിരഞ്ഞെടുപ്പിലുള്ളതിനേക്കാളും നാല് സീറ്റ് കുറച്ച് 11 സ്ത്രീകള്‍ക്കാണ് അവസരം നല്‍കിയത്. മുത്തഹിദ ഖ്വാമി പാര്‍ട്ടി ഏഴ് സ്ത്രീകള്‍ക്കും അവാമി നാഷനല്‍ പാര്‍ട്ടി രണ്ട് സ്ത്രീകള്‍ക്കാണ് സീറ്റ് നല്‍കിയത്. മുഖ്യ പ്രതിപക്ഷമായ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് (എന്‍) ഏഴ് വനിതകളെ രംഗത്തിറക്കിയിരിക്കുന്നു.

Latest