Connect with us

Malappuram

കെ എസ് ഇ ബി സെക്ഷന്‍ ഓഫീസ് മോഷണം;എട്ട് വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനായില്ല

Published

|

Last Updated

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസില്‍ നിന്നും 2005 ല്‍ മോഷണം പോയ 10 ലക്ഷത്തിലധികം രൂപക്ക് തുമ്പില്ലാത്തെ അന്വേഷണം ഇഴയുന്നതായി പരാതി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചുവെങ്കിലും സംഭവത്തില്‍ ഇതുവരെ ഒരു തുമ്പും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. അതീവ സൂക്ഷ്മതയോടു കൂടി സെക്ഷന്‍ ഓഫീസുകളില്‍ സൂക്ഷിക്കുന്ന “ചെസ്റ്റ്” തുറന്നാണ് പണം അപഹരിച്ചിരുന്നത്. ഇതിന് ഉപയോഗിച്ചിരുന്നതായി കരുതുന്ന താക്കോല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പെരിന്തല്‍മണ്ണ സബ് സ്റ്റേഷന്‍ വൃത്തിയാക്കിയപ്പോള്‍ ലഭിച്ചിരുന്നതായും പറയുന്നു.
അന്വേഷണം പൂര്‍ത്തിയാകാത്തതു കൊണ്ട് ഇതുമായി ബന്ധപ്പെട്ട് വിവിധ ജീവനക്കാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതും ജീവനക്കാരുടെ പ്രമോഷന്‍ തുടങ്ങിയ അനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുന്നതായും പരാതിയുണ്ട്. ബോര്‍ഡിന് സാമ്പത്തിക നഷ്ടം വരുത്തിയ ഈ സംഭവം സി ബി ഐയെ കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഐ എന്‍ ടി യു സി യൂനിയന്‍ കഴിഞ്ഞ ദിവസം കെ എസ് ഇ ബി ഓഫീസ് ഉപരോധിച്ചിരുന്നു.
വകുപ്പ് മന്ത്രി ഇടപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കണമെന്നും യഥാര്‍ഥ കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.