Connect with us

Kerala

കഞ്ഞിക്കുഴി: സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും

Published

|

Last Updated

ആലപ്പുഴ: കഞ്ഞിക്കുഴി സിപിഎം ഏരിയാ കമ്മിറ്റിയിലെ പ്രതിസന്ധി രമ്യമായി പരിഹരിക്കപ്പെടാനുള്ള സാധ്യത തെളിയുന്നു. വ്യാഴാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പ്രശ്‌നത്തില്‍ അന്തിമ തീരുമാനമെടുക്കും. വിമതര്‍ക്കെതിരേ അച്ചടക്ക നടപടി എടുക്കേണ്്ടതില്ലെന്നും ധാരണയായിട്ടുണ്്ട്. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വിജയത്തിലേക്കെന്ന് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.

വിമത വിഭാഗം നേതാക്കള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി ഇന്നു കൂടിക്കാഴ്ച നടത്തിയിരുന്നു. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി സെക്രട്ടറിയെ മാറ്റിയതും കമ്മിറ്റി പുനസംഘടിപ്പിച്ചതിലും പ്രതിഷേധിച്ചാണ് വിമത നീക്കം ശക്തമായത്. ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം അംഗീകരിക്കാന്‍ ഏരിയാ കമ്മിറ്റിയിലെ അംഗങ്ങള്‍ തയാറായിരുന്നില്ല.

സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിലെത്തിയാണ് വിമത നേതാക്കള്‍ പാര്‍ട്ടി സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയുടെ വിവരങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കാന്‍ അവര്‍ തയാറായില്ല. ഇവരുടെ കൂടിക്കാഴ്ചക്കു തൊട്ടുമുന്‍പ് സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളും സംസ്ഥാന കമ്മിറ്റിയംഗവും സിപിഎം ആലപ്പുഴ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി.കെ.ചന്ദ്രാനനന്ദന്‍, പിണറായിയെ കണ്ടിരുന്നു.

 

Latest