Connect with us

Malappuram

പമ്പ് ഹൗസുകളിലെ മോട്ടോറുകള്‍ പ്രവര്‍ത്തിക്കുന്നില്ല

Published

|

Last Updated

തിരൂരങ്ങാടി: മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് കീഴിയിലുള്ള ജലസേചന വകുപ്പിന്റെ മോട്ടോറുകളില്‍ പകുതിയിലേറെയും പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്.വിവിധ പമ്പ് ഹൗസുകളിലായി 28 മോട്ടോറുകളാണ് ഉള്ളത്.
ഇതില്‍ 13 എണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വെഞ്ചാലിയിലെ രണ്ട് പമ്പ് ഹൗസുകളിലായി ഏഴ് മോട്ടോറുകള്‍ ഉള്ളതില്‍ മന്നെണ്ണവും ഉള്ളണം പമ്പ് ഹൗസിലെ മൂന്നണ്ണത്തില്‍ ഒന്നും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.തൃക്കുളത്തെ മൂന്നെണ്ണത്തില്‍ രണ്ടെണ്ണവും പ്രവര്‍ത്തിക്കുന്നില്ല. ഇരിങ്ങല്ലൂര്‍ പമ്പ് ഹൗസില്‍ മൂന്ന് മോട്ടോര്‍ ഉണ്ടെങ്കിലും രണ്ടെണ്ണവും പ്രവര്‍ത്തന രഹിതമാണ്. വലിയോറയിലെ മൂന്നെണ്ണത്തില്‍ ഒന്ന് പ്രവര്‍ത്തിക്കുന്നില്ല. കൂരിയാട് പമ്പ് ഹൗസില്‍ മൂന്നില്‍ ഒന്നുമാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. കൊളപ്പുറം പമ്പ് ഹൗസിലും മുള്ളംകുഴിപമ്പ് ഹൗസിലും രണ്ട് മോട്ടോറുകളില്‍ ഒരോന്ന് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. മൂന്നിയൂര്‍ തെക്കേ പാടത്തെ പമ്പ് ഹൗസില്‍മാത്രമാണ് രണ്ട് മോട്ടോറുകളില്‍ രണ്ടും പ്രവര്‍ത്തിക്കുന്നത്. കേരള സ്റ്റേറ്റ് ഫുഡ് അഡൈ്വസറിംഗ് കൗണ്‍സില്‍ അംഗം ചെമ്മാട് മലയില്‍ മുഹമ്മദ് ഹസ്സന്‍ നല്‍കിയ നിവേദനത്തിന് അസി. എന്‍ജിനീയര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വെള്ളത്തിന്റെ കുറവും വൈദ്യുതിയുടെ അപര്യാപ്തതയുമാണ് മോട്ടോറുകള്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest