Connect with us

Health

സ്തനാര്‍ബുദത്തെ സൂക്ഷിക്കുക

Published

|

Last Updated

നഗരത്തില്‍ ഒരു ലക്ഷത്തില്‍ 23 പേര്‍ക്കും ഗ്രാമങ്ങളില്‍ ഒരു ലക്ഷത്തില്‍ 14 പേര്‍ക്കും സ്തനാര്‍ബുദം ഉള്ളതായി കണക്കാക്കുന്നു. പാരമ്പര്യം, ആഹാരം, അന്തരീക്ഷ മലിനീകരണം, ഹോര്‍മോണ്‍ ഗുളികകളുടെ ഉപയോഗം തുടങ്ങിയ ഘടകങ്ങള്‍ സ്തനാര്‍ബുദത്തിനു കാരണമാകുന്നു. പ്രസവിക്കാത്തവരിലും മുലയൂട്ടാത്തവരിലും സ്തനാര്‍ബുദ സാധ്യത കൂടുതലാണ്.

ജനറ്റിക് ടെസ്റ്റ് വഴി സ്തനാര്‍ബുദം വരാന്‍ സാധ്യതയുള്ളവരെ നേരത്തെ കണ്ടെത്താന്‍ കഴിയും. സ്തനാര്‍ബുദത്തെ പറ്റിയുള്ള ബോധവ്തകരണങ്ങളാണ് വേണ്ടത്. മറ്റു അര്‍ബുദങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്തനാര്‍ബുദം പിടിപെട്ട സ്ത്രീകള്‍ കടുത്ത വിഷാദത്തിലേക്ക് വഴുതിവീഴാറുണ്ട്. നല്ല മാനസിക പിന്തുണയാണാവശ്യം. തുടക്കത്തിലെ ചികിത്സ സ്തനാര്‍ബുദത്തിന്റെ കാര്യത്തില്‍ പ്രധാനമാണ്. നേരത്തെ രോഗം കണ്ടെത്തിയാല്‍ അത്രയും നല്ലതാണ്.

ലിവര്‍പൂളിലെ ഒരു യൂനിവേഴ്‌സിറ്റിയില്‍ നടന്ന ഗവേഷണ ഫലം പറയുന്നത് സ്തനാകൃതിയിലും വലിപ്പത്തിലും രണ്ടു സ്തനങ്ങളും തമ്മില്‍ വ്യത്യാസമുള്ള സ്ത്രീകള്‍ക്ക് സ്തനാര്‍ബുദത്തിനു സാധ്യത കൂടുതലാണത്രേ. സ്തനാര്‍ബുദം ബാധിച്ച 252 സ്ത്രീകളുടെയും രോഗമില്ലാത്ത പൂര്‍ണാരോഗ്യമുള്ള 252 സ്ത്രീകളുടെയും മാമോഗ്രാം താരതമ്യം ചെയ്തു. സ്തനങ്ങളുടെ വലിപ്പ വ്യത്യാസം ഓരോ 100 മില്ലി മീറ്റര്‍ കൂടുമ്പോഴും സ്തനാര്‍ബുദ സാധ്യത 50 ശതമാനം കൂടുന്നു. എന്നാല്‍ ആകൃതി വ്യത്യാസമുള്ള എല്ലാവര്‍ക്കും രോഗം വരണമെന്നില്ല.

45-55 വയസ്സിനിടയിലാണ് സാധാരണയായി ആര്‍ത്തവ വിരാമം ഉണ്ടാകുന്നത്. ദേഹം മുഴുവനും വിയര്‍ക്കുക, അകാരണമായി ദേഷ്യപ്പെടുക, ഉത്കണ്ഠ, നിരാശ എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകാം. യോനിയിലെ ജലാംശം നഷ്ടപ്പെടുമ്പോള്‍ ലൈംഗിക ജീവിതം ബുദ്ധിമുട്ട് നിറഞ്ഞതാകുന്നു. ലൈംഗിക താല്‍പര്യമില്ലായ്മയും അനുഭവപ്പെടാം. സ്ത്രീ ഹോര്‍മോണുകളിലുണ്ടാകുന്ന കുറവാണ് ഇതിനെല്ലാം കാരണം. ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവില്‍ കുറവു സംഭവിക്കുമ്പോള്‍ സൗന്ദര്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നു. ചര്‍മത്തിന്റെ മാര്‍ദവം നഷ്ടപ്പെടുക, ശരീരം മുഴുവനും ചര്‍മം വരണ്ടിരിക്കുക, കൈകാലുകളില്‍ മൊരിച്ചില്‍ അനുഭവപ്പെടുക എന്നിവ ഉണ്ടാകും. ആര്‍ത്തവ വിരാമം സ്തനങ്ങളിലും ചില മാറ്റങ്ങള്‍ വരുത്തുന്നു. മെലിഞ്ഞ സ്ത്രീകളില്‍ സ്തനങ്ങള്‍ ചെറുതാകുന്നു. ആകൃതിയില്‍ വ്യത്യാസം വരുന്നു. മുലക്കണ്ണ് ചുരുങ്ങുന്നു. ഇതനുസരിച്ച് ബ്രാസിയറിന്റെ അളവിലും മാറ്റം വരുത്തേണ്ടിവരും. കുളി കഴിഞ്ഞ് ശരീരത്തിലെ ഈര്‍പ്പം പോകും മുമ്പ് കൈകാലുകളില്‍ പതിവായി എണ്ണ തേച്ചു പുരട്ടുന്നത് മൊരിച്ചില്‍ ഒഴിവാക്കാന്‍ സഹായിക്കും. പതിവായി രണ്ടു നേരം ചെയ്യാം. കോള്‍ഡ് ക്രീമുകളും ഉപയോഗിക്കാം. വജൈനല്‍ ജെലികള്‍ യോനിയില്‍ വരള്‍ച്ച അനുഭവപ്പെടുന്നവര്‍ക്ക് പരീക്ഷിക്കാം. ഇത്തരം ജെല്ലികള്‍ യോനിക്കകത്ത് പുരട്ടിയാല്‍ ലൈംഗിക ജീവിതം വേദനാജനകമാകില്ല. ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പിയും നല്ലതാണ്. കാല്‍സ്യം ധാരാളമടങ്ങിയ പാലും പാലുത്പ്പന്നങ്ങളും ആഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം. പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പു കുറഞ്ഞ ആഹാരം എന്നിവക്കു പ്രാധാന്യം കൊടുക്കണം. വ്യായാമം ശീലമാക്കുന്നതും സഹായകരമാണ്.

രോഗം മാറാന്‍ മരുന്നു കഴിക്കണം. എന്നാല്‍ മരുന്നു കഴിക്കുമ്പോള്‍ ചില മുന്‍കരുതലുകള്‍ വേണം. മരുന്ന് വാങ്ങുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മെഡിക്കല്‍ ഷോപ്പില്‍ നിന്നും സ്വയം മരുന്നു വാങ്ങിക്കഴിക്കരുത്. ഡോക്ടറുടെ കുറിപ്പ് ആവശ്യമാണ്. ഏതെങ്കിലും മരുന്നുകളോട് അലര്‍ജിയുണ്ടെങ്കില്‍ രോഗ വിവരവുമായി ഡോക്ടറെ കാണുമ്പോള്‍ അലര്‍ജിയുള്ള മരുന്നിന്റെ വിവരം പറയുക. മിക്ക മരുന്നുകള്‍ക്കും ചെറിയ അളവിലാണെങ്കിലും ദോഷ ഫലം ഉണ്ടെന്നറിയുക. രോഗം പെട്ടെന്നു സുഖപ്പെടുമെന്നു കരുതി ഓവര്‍ഡോസ് കഴിക്കരുത്. ഇത് അപകടമാണ്.

മരുന്നിന്റെ പേരോ മറ്റു വിവരങ്ങളോ സംശയം തോന്നിയാല്‍ ഡോക്ടറോടു തന്നെ ചോദിച്ചു മനസ്സിലാക്കുക. കടക്കാരന്‍ ഊഹം വച്ചെടുത്തു തരുന്ന മരുന്നും മറ്റും ശ്രദ്ധിക്കേണ്ടതുണ്ട്. മരുന്നിന്റെ ദോഷ ഫലങ്ങളെ കുറിച്ചുള്ള ഉത്കണ്ഠ കുറക്കുക. കഴിക്കുന്ന മരുന്നില്‍ വിശ്വസിക്കുക. ഒരു കുപ്പിയില്‍ പല തരം മരുന്നുകള്‍ സൂക്ഷിക്കുന്ന രീതി ഒഴിവാക്കണം. ഇത് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. ചില മരുന്നുകള്‍ കഴിക്കുമ്പോള്‍ മയക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം ഘട്ടത്തില്‍ ഡോക്ടര്‍ തരുന്ന നിര്‍ദേശം കര്‍ശനമായി പാലിക്കുക. രോഗം മാറി കുറച്ചു നാള്‍ കഴിഞ്ഞ് അതേ രോഗം വന്നാല്‍ ആദ്യം കഴിച്ച മരുന്നുകള്‍ ആവര്‍ത്തിക്കരുത്. രോഗ ലക്ഷണങ്ങള്‍ ഒരുപോലെയാണെങ്കിലും രോഗം വ്യത്യസ്തമാകാനിടയുണ്ട്.

സിറപ്പുകള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന അളവില്‍ തന്നെ കഴിക്കണം. ടീസ്പൂണും ടേബിള്‍ സ്പൂണും പലര്‍ക്കും മാറിപ്പോകാറുണ്ട്. ഒരു ടീസ്പൂണ്‍ അഞ്ച് മില്ലിയും ടേബിള്‍ സ്പൂണ്‍ 15 മില്ലിയുമാണ്. കുത്തിവെയ്പ്പ് എടുത്തയുടന്‍ ആശുപത്രി വിടരുത്. റിയാക്ഷനില്ലെന്ന് ഉറപ്പു വരുത്തിയിട്ടേ മടങ്ങാവൂ. മരുന്നു കഴിക്കുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക.

Latest