Connect with us

Kerala

നിരാശയോടെ കേരളം; ലഭിച്ചത് നാമമാത്ര നേട്ടങ്ങള്‍

Published

|

Last Updated

കോഴിക്കോട്: റെയില്‍വേ ബജറ്റില്‍ ഇത്തവണയും കേരളത്തിന് നിരാശമാത്രം. ബജറ്റില്‍ കേരളത്തിന് എന്തെങ്കിലും കിട്ടിയാല്‍ കാണാം എന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വാക്കുകള്‍ അക്ഷരം പ്രതി ശരിവെക്കുന്നതായിരുന്നു ഇത്തവണത്തെ ബജറ്റ്. ഏതാനും ചില പരാമര്‍ശങ്ങളും രണ്ട് പ്രതിവാര എക്‌സ്പ്രസ് ട്രെയിനുകളും മൂന്ന് പാസഞ്ചര്‍ ട്രെയിനുകളും ഒഴിച്ചാല്‍ കേരളത്തിന് മറ്റു പറയത്തക്ക നേട്ടങ്ങളൊന്നുമില്ല. കഴിഞ്ഞ തവണ അനുവദിച്ച രണ്ട് ട്രെയിനുകള്‍ ഇതുവരേക്കും ഓടിത്തുടങ്ങാത്ത സാഹചര്യത്തില്‍ ഇത്തവണ പുതിയ ട്രെയിനുകള്‍ അനുവദിച്ചത് വലിയ പ്രതീക്ഷക്ക് വക നല്‍കുന്നുമില്ല.

കേരളത്തിന് ലഭിച്ചത്:

  • പുതിയ മൂന്ന് പാസഞ്ചര്‍ ട്രെയിനുകള്‍: ഷൊര്‍ണൂര്‍ – കോഴിക്കോട്, തൃശൂര്‍ – ഗുരുവായൂര്‍, പുനലൂര്‍ – കൊല്ലം
  • രണ്ട് പ്രതിവാര എക്‌സ്പ്രസ് ട്രെയിനുകള്‍
  • കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറുമായി കൂടിയാലോചിക്കും
  • കൊല്ലം – നാഗര്‍കോവില്‍ മെമു കന്യാകുമാരി വരെ നീട്ടി
  • എറണാകുളം തൃശൂര്‍ മെമു പാലക്കാട് വരെ നീട്ടി

  • നാഗര്‍കോവില്‍ – കന്യാകുമാരി പ്രതിദിനമാക്കി
  • വിശാഖപട്ടണം കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍
  • കൊച്ചുവേളി ചാണ്ഡീഗഢ് ട്രെയിന്‍ ആഴ്ചയില്‍ രണ്ട് തവണ
  • കായംകുളം – എറണാകുളം പാത പൂര്‍ത്തിയാക്കും
  • ഇടമണ്‍ – പുനലൂര്‍ ഗേജ് മാറ്റം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും
  • കേരളത്തിന് വൈദ്യൂതീകരണം ഇല്ല