Kerala
യുവം വേദിക്കു പുറത്ത് പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബി ജെ പിക്കാര്‍ കൈയേറ്റം ചെയ്തു
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി | കൊച്ചിയില്‍ ബി ജെ പിയുടെ യുവം വേദിക്കു പുറത്ത് യൂത്ത് കോണ്‍ഗ്രസുകാരന്റെ പ്രതിഷേധം. പ്രതിഷേധിച്ച അനീഷ് എന്ന പ്രവര്‍ത്തകനെ ബി ജെ പിക്കാര്‍ കൈയേറ്റം ചെയ്തു. അനീഷിനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
ദ്വിദിന സന്ദര്‍ശനാര്‍ഥം ഇന്ന് കേരളത്തിലെത്തുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് യുവം പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
ഇന്ന് വൈകിട്ട് ആറിന് തേവര സേക്രഡ് ഹാര്‍ട്ട് കോളജിലാണ് യുവം 2023 നടക്കുന്നത്.
---- facebook comment plugin here -----




