Connect with us

navakerala clash

റാന്നിയില്‍ യൂത്ത് കോണ്‍ഗ്രസ്, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

ഇരുവിഭാഗത്തേയും പവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു

Published

|

Last Updated

റാന്നി | മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്കു കറുത്ത കൊടിയുമായി ചാടാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടയാന്‍ ശ്രമിച്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി.

ഇരുവിഭാഗത്തേയും പവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറന്‍മുളയിലെ നവകേരള സദസ്സ് വേദിക്കു സമീപം കറുത്ത ബലൂണ്‍ പറത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.
അതേസമയം, മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത് സംബന്ധിച്ചും മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചു.

കേരളത്തിലെ എല്ലാ കോണ്‍ഗ്രസുകാരും യൂത്ത് കോണ്‍ഗ്രസുകാരും വടിയെല്ലാമെടുത്ത് രംഗത്തിറങ്ങുമെന്ന് കെ പി സിസി പ്രസിഡന്റ് പറഞ്ഞിരിക്കുന്നു. കേരളത്തില്‍ ഒരു കലാപം ഉണ്ടാക്കുന്നതിനുവേണ്ടി കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ആഹ്വാനം ചെയ്തിരിക്കുന്നു. അതിനാല്‍ മുഖ്യമന്ത്രിക്ക് സുരക്ഷ ആവശ്യമാണ്.

എല്ലാ സംസ്ഥാനങ്ങളിലും പ്രോട്ടോക്കോള്‍ പ്രകാരമുള്ള സുരക്ഷ മുഖ്യമന്ത്രിക്ക് നല്‍കാറുണ്ട്. മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ടത് ഗണ്‍മാന്റെയും സെക്യൂരുറ്റി ഉദ്യോഗസ്ഥരുടെയും ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest