Kasargod
ലോക ജൈവ വൈവിധ്യ ദിനം ആചരിച്ചു
ഭൂമിയിലെ ഏറ്റവും ജൈവ സമ്പന്ന ആവാസ വ്യവസ്ഥകളിലെ പ്രധാനപ്പെട്ടതാണ് കണ്ടൽക്കാടുകൾ.

നീലേശ്വരം | ലോക ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് തേജസ്വിനി പുഴയോരത്ത് പരിസ്ഥിതി പ്രവര്‍ത്തകനും പ്രാദേശിക കാര്‍ഷിക ശാസ്ത്രജ്ഞനും ആയ പി വി ദിവാകരന്‍ നടപ്പാക്കി വരുന്ന ജീവനം പദ്ധതിയും നീലേശ്വരം ഇന്നർ വീൽ ക്ലബ്ബും ചേര്‍ന്ന് 500 കണ്ടൽ ചെടികള്‍ വെച്ച് പിടി പ്പിക്കുന്നതിന് തുടക്കം കുറിച്ചു.
ഭൂമിയിലെ ഏറ്റവും ജൈവ സമ്പന്ന ആവാസ വ്യവസ്ഥകളിലെ പ്രധാനപ്പെട്ടതാണ് കണ്ടൽക്കാടുകൾ.വ്യാവസായിക മാലിന്യങ്ങളും വിഷം കലര്‍ന്ന വായുവും വെള്ളവും ശുദ്ധീകരിക്കുന്നതിന് കണ്ടൽ ചെടികള്‍ക്ക് സവിശേഷമായ കഴിവുണ്ട്.കൊടുങ്കാറ്റില്‍ നിന്നും സുനാമിയില്‍ നിന്നും മാത്രം അല്ല വിഷ പദാര്‍ത്ഥങ്ങള്‍ സ്വന്തം ജീവന്‍ നല്‍കി സ്വീകരിച്ചു ഈ ഭൂമിയിലെ ജീവജാലങ്ങളെ കണ്ടൽ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നു.
നീലേശ്വരം ഇന്നർ വീൽ ക്ലബ്ബ് പ്രസിഡണ്ട് ബിന്ദു മുരളീധരന്റെ അധ്യക്ഷത യില്‍ ചേര്‍ന്ന യോഗത്തില്‍ ഷീജ ഇ നായർ സ്വാഗതം പറഞ്ഞു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.
ജീവനം പദ്ധതി യുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ശ്രീ ദിവാകരനും പരിസ്ഥിതി സംരക്ഷണ ആവശ്യകതയെ കുറിച്ച് ‘നെയ്തല്‍ ‘ പ്രസിഡന്റ് പ്രവീണ്‍ കുമാറും സംസാരിച്ചു.നീലേശ്വരം നഗരസഭ കൗൺസിലർമാരായ,വിനയരാജ്, റഫീഖ് കോട്ടപ്പുറം, ബിന്ദു സതീശൻ,ചാർട്ടർ പ്രസിഡണ്ട് രമാകരുണാകരൻ, ഡോക്ടർ സുലേഖ രാമകൃഷ്ണൻ, എ കെ രാമകൃഷ്ണൻ, കെ ദാമോദരൻ, ഉഷ ദാമോദരൻ, യമുന കെ നായർ,ഷീബ ശ്രീധരൻ, ശാന്തകുമാരി, ആനന്ദവല്ലി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജോയിന്റ് സെക്രട്ടറി സലീല മോഹൻ നന്ദി പറഞ്ഞു.