Connect with us

Pathanamthitta

അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് അപകടകരമായി തുടരുന്നു; തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സംസ്ഥാന ജലസേചനവകുപ്പിന്റെ കല്ലേലി ,കോന്നി ,ജിഡി സ്‌റ്റേഷനുകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് അപകടകരമായി തുടരുന്നു. നദിയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

നദികരയില്‍ താമസിക്കുന്നവര്‍ യാതൊരു കാരണവശാലും നദി മുറിച്ചുകടക്കാനോ നദിയില്‍ ഇറങ്ങാനോ പാടില്ല.അധികൃതരുടെ നിര്‍ദേശാനുസരണം അപകട മേഖലകളില്‍ നിന്ന് മാറിത്താമസിക്കാന്‍ തയ്യാറാവണമെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

സംസ്ഥാന ജലസേചനവകുപ്പിന്റെ കല്ലേലി ,കോന്നി ,ജിഡി സ്‌റ്റേഷനുകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെന്മല ഡാമിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ കല്ലടയാറിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest