Connect with us

Career Education

കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജിൽ ഒഴിവുകൾ

അവസാന തീയതി ഡിസംബർ 30

Published

|

Last Updated

കോഴിക്കോട് | ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വകുപ്പിൽ പ്രൊഫസർ തസ്തികയിലും, അനാട്ടമി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലും സർജറി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലും ഓരോ ഒഴിവുകളിലേക്ക് (ആകെ 3 ഒഴിവുകൾ) റീ എംപ്ലോയ്മെന്റ് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഗവ. / എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി / നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ഡിസംബർ 30നു മുമ്പായി പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, തിരുവനന്തപുരം – 695009 എന്ന മേൽവിലാസത്തിൽ അയയ്ക്കണം.

Latest