Connect with us

Kannur

എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി; കണ്ണൂരിലേക്കുള്ള വാഹനങ്ങളുടെ റൂട്ട് ക്രമീകരണം

പ്രവർത്തകരെയുമായി വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് വഴി നിർണയിച്ചു നൽകി

Published

|

Last Updated

കണ്ണൂർ | എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി വിദ്യാർഥി സമ്മേളനത്തിന് കാസർകോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പയ്യന്നൂർ- പിലാത്തറ- പഴയങ്ങാടി-വളപട്ടണം, പുതിയതെരു, പൊടിക്കുണ്ട് ജംഗ്ഷനിൽ നിന്ന് കക്കാട് റോഡ് വഴി കണ്ണൂരിലേക്ക് പ്രവേശിക്കണം.

വയനാട്, നീലഗിരി ജില്ലകളിൽ നിന്ന് വരുന്ന വാഹനങ്ങൾ മാനന്തവാടി- നിടുംപൊയിൽ വഴി പേരാവൂർ – ഇരിട്ടി – മട്ടന്നൂർ – മേലെ ചൊവ്വ വഴി കണ്ണൂരിലേക്ക് പ്രവേശിക്കണം.

കോഴിക്കോട് ഭാഗത്ത് നിന്ന് ഉള്ള്യേരി വഴി വരുന്ന വാഹനങ്ങൾ കുറ്റ്യാടി – നാദാപുരം – മേക്കുന്ന്- പാനൂർ- കൂത്തുപറമ്പ് വഴി ചാല ജംഗ്ഷനിൽ നിന്ന് കണ്ണൂരിലേക്ക് പ്രവേശിക്കണം.

കോഴിക്കോട് ഭാഗത്ത് നിന്ന് കൊയിലാണ്ടി വഴി വരുന്ന വാഹനങ്ങൾ വടകര- മാഹി- തലശ്ശേരി വഴി കണ്ണൂരിലേക്ക് പ്രവേശിക്കണം.