Connect with us

Kerala

ശുഹൈബ് വധം: പി ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് പിതാവ്

മുഴുവന്‍ കുറ്റവാളികളെയും കണ്ടെത്താന്‍ സി ബി ഐ അന്വേഷണം വേണമെന്നും പിതാവ് മുഹമ്മദ്.

Published

|

Last Updated

കണ്ണൂര്‍ | ശുഹൈബ് വധത്തില്‍ സി പി എം നേതാവ് പി ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് ശുഹൈബിന്റെ പിതാവ് മുഹമ്മദ്. അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന്‍ അറിയാതെ കൊലപാതകം നടക്കില്ല. മുഴുവന്‍ കുറ്റവാളികളെയും കണ്ടെത്താന്‍ സി ബി ഐ അന്വേഷണം വേണമെന്നും മുഹമ്മദ് ആവശ്യപ്പെട്ടു.

2018 ഫെബ്രുവരി 12നാണ് ശുഹൈബ് കൊല്ലപ്പെട്ടത്. അര്‍ധരാത്രി കണ്ണൂര്‍ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന ശുഹൈബിനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.

ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ ശുഹൈബിനെയും കൂട്ടുകാരെയും ആശുപത്രിയിലെത്തിക്കുന്നത് അക്രമികള്‍ തടഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രയില്‍ എത്തിക്കുമ്പോഴേക്കും രക്തം വാര്‍ന്ന് ശുഹൈബ് മരണപ്പെടുകയായിരുന്നു. കേസില്‍ പ്രതികളായ ആകാശ് തില്ലങ്കേരിയെയും ദീപ് ചന്ദിനെയും സി പി എം പിന്നീട് പുറത്താക്കിയിരുന്നു.

 

---- facebook comment plugin here -----

Latest