Connect with us

Techno

റിയല്‍മി നാര്‍സോ 50എ, നാര്‍സോ 50ഐ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലെത്തി

രണ്ട് ഡിവൈസുകളും റിയല്‍മി.കോം, ഫ്‌ളിപ്പ്കാര്‍ട്ട് എന്നിവയിലൂടെ ഒക്ടോബര്‍ ഏഴ് മുതല്‍ വില്‍പ്പനയ്‌ക്കെത്തും.

Published

|

Last Updated

ന്യൂഡല്‍ഹി| റിയല്‍മി നാര്‍സോ സീരിസില്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു. റിയല്‍മി നാര്‍സോ 50എ, നാര്‍സോ 50ഐ എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. റിയല്‍മി നാര്‍സോ 50എ സ്മാര്‍ട്ടഫോണിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 11,499 രൂപയാണ് വില. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 12,499 രൂപ വിലയുണ്ട്. ഓക്‌സിജന്‍ ബ്ലൂ, ഓക്‌സിജന്‍ ഗ്രീന്‍ കളര്‍ ഓപ്ഷനുകളില്‍ ഈ ഡിവൈസ് ലഭ്യമാകും. റിയല്‍മി നാര്‍സോ 50എ സ്മാര്‍ട്ട്‌ഫോണില്‍ 6.5-ഇഞ്ച് എച്ച്ഡി, വാട്ടര്‍ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ച് ഡിസ്‌പ്ലെയാണുള്ളത്. 20:9 അസ്പാക്ട് റേഷ്യോ, 88.7 ശതമാനം സ്‌ക്രീന്‍-ടു- ബോഡി റേഷ്യോ എന്നിവയുള്ള ഡിസ്‌പ്ലെയാണിത്.

റിയല്‍മി നാര്‍സോ 50ഐയുടെ 2ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് 7,499 രൂപ വിലയുണ്ട്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 8,499 രൂപയാണ് വില. മിന്റ് ഗ്രീന്‍, കാര്‍ബണ്‍ ബ്ലാക്ക് കളര്‍ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്. റിയല്‍മി നാര്‍സോ 50ഐ സ്മാര്‍ട്ട്‌ഫോണില്‍ 6.5 ഇഞ്ച് ഡിസ്പ്ലെയാണുള്ളത്. 89.5 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷ്യോ ഉള്ള ഡിസ്‌പ്ലെയാണ് ഇത്. രണ്ട് ഡിവൈസുകളും റിയല്‍മി.കോം, ഫ്‌ളിപ്പ്കാര്‍ട്ട് എന്നിവയിലൂടെ ഒക്ടോബര്‍ ഏഴ് മുതല്‍ വില്‍പ്പനയ്‌ക്കെത്തും.

 

Latest