Connect with us

International

സുഡാനിലേക്ക് അടിയന്തര മെഡിക്കല്‍ സഹായവുമായി ഖത്തര്‍; ഏഴ് ട്രക്കുകള്‍ പുറപ്പെട്ടു

സുഡാനിലെ രോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും അടിയന്തര മരുന്നുകളും എത്തിക്കുന്നതിനായി ഖത്തർ ആസൂത്രണം ചെയ്ത പദ്ധതിയുടെ ആദ്യ ഘട്ടമാണിത്.

Published

|

Last Updated

ദോഹ| യുദ്ധവും രൂക്ഷമായ മാനുഷിക പ്രതിസന്ധിയും നേരിടുന്ന സുഡാനിലെ ആരോഗ്യ മേഖലയെ പിന്തുണയ്ക്കുന്നതിനായി ഖത്തർ അടിയന്തര മെഡിക്കൽ സഹായം അയച്ചു. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റും (QFFD) ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയും (QRC) ചേർന്നാണ് മരുന്നുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെട്ട ഏഴ് ട്രക്കുകൾ അടങ്ങിയ ഖത്തരി മാനുഷിക സഹായ സംഘം സുഡാനിലേക്ക് പുറപ്പെട്ടത്.

സുഡാനിലെ രോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും അടിയന്തര മരുന്നുകളും എത്തിക്കുന്നതിനായി ഖത്തർ ആസൂത്രണം ചെയ്ത പദ്ധതിയുടെ ആദ്യ ഘട്ടമാണിത്. തുടർന്നുള്ള ഘട്ടങ്ങളിൽ 70 കണ്ടെയ്നറുകളിലായി മെഡിക്കൽ സഹായം സുഡാനിലെത്തിക്കും. ഇതിലൂടെ 12 സുഡാനീസ് സംസ്ഥാനങ്ങളിലായി കുറഞ്ഞത് അഞ്ചുലക്ഷം പേർക്ക് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

യുദ്ധം സൃഷ്ടിച്ച ഗുരുതര വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ സുഡാൻ ജനതയോടുള്ള ഖത്തറിന്റെ  മാനുഷിക പ്രതിബദ്ധതയാണ് ഈ സംരംഭം വ്യക്തമാക്കുന്നതെന്ന് QFFD അധികൃതർ അറിയിച്ചു. സുഡാനിലെ ഖത്തർ റെഡ് ക്രസന്റ് ഓഫിസിന്റെ നേതൃത്വത്തിൽ പ്രാദേശിക അധികാരികളുമായി സഹകരിച്ചാണ് മരുന്നുകൾ വിതരണം ചെയ്യുക.സുഡാനിലെ സഹോദര ജനതയോടൊപ്പം നിൽക്കാനുള്ള ഖത്തർ രാജ്യത്തിന്റെ ഉറച്ച മനുഷ്യത്വ നിലപാടിന്റെ ഭാഗമായാണ് ഈ സഹായം.

---- facebook comment plugin here -----

Latest