Connect with us

Kerala

ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷന്‍; ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ്

ഹൈക്കോടതി നിര്‍ദേശിച്ച ജാമ്യവ്യവസ്ഥ ആകാശ് ലംഘിച്ചുവെന്ന പ്രോസിക്യൂഷന്‍ ഹരജിയിലാണ് നോട്ടീസ്.

Published

|

Last Updated

കണ്ണൂര്‍ | ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ്. മാര്‍ച്ച് ഒന്നിന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം. ഹൈക്കോടതി നിര്‍ദേശിച്ച ജാമ്യവ്യവസ്ഥ ആകാശ് ലംഘിച്ചുവെന്ന പ്രോസിക്യൂഷന്‍ ഹരജിയിലാണ് നോട്ടീസ്.

ജാമ്യത്തിലുള്ള കാലയളവില്‍ മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്ന വ്യവസ്ഥ ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ ഹരജിയില്‍ ആരോപിച്ചിരുന്നത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ അജിത്ത് കുമാറാണ് ഹരജി നല്‍കിയത്.

2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ ശുഹൈബ് കൊല്ലപ്പെട്ടത്. രാത്രി കണ്ണൂര്‍ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ശുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

 

Latest