Connect with us

Kerala

മാധ്യമപ്രവര്‍ത്തകയ്ക്കെതിരായ പോലീസ് നടപടിയില്‍ പുതുമയില്ല : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മുഖ്യമന്ത്രിക്ക് ഇഷ്ടപെടാത്ത കാര്യം ആര് സംസാരിച്ചാലും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം | നവകേരള ബസിനുനേരെ ഷൂ എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേസെടുത്തതില്‍ പുതുമയില്ലെന്നും മുഖ്യമന്ത്രിക്ക് ഇഷ്ടപെടാത്ത കാര്യം ആര് സംസാരിച്ചാലും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയെ ചോദ്യംചെയ്യാന്‍ ആരും ധൈര്യപെടില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

നവ കേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനുനേരെ എഎം റോഡിലെ ഓടക്കാലിയില്‍ വെച്ചായിരുന്നു കെഎസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. സംഭവത്തില്‍ നാല് കെ.എസ്.യു. പ്രവര്‍ത്തകരുടെ പേരില്‍ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

24 ന്യൂസ് റിപ്പോര്‍ട്ടര്‍ വി.ജി. വിനിതയുടെ പേരിലും ഇതേ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയുടെ പങ്കുമായി ബന്ധപ്പെട്ട് വിശദ അന്വേഷണം നടത്തിയ ശേഷം മാത്രമേ അറസ്റ്റ് രേഖപെടുത്തുകയുള്ളെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Latest