International
പാനമയില്‍ ഭൂചലനം: സുനാമി മുന്നറിയിപ്പുമായി യു എസ് നാഷണല്‍ വെതര്‍ സര്‍വീസ്
പസഫിക് സമുദ്രതീരത്തുള്ള പിറ്റലോസ അരിബ എന്ന ഒറ്റപ്പെട്ട പ്രദേശത്തിന് ഏകദേശം 10 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ
പാനമ| തെക്കന്‍ പാനമയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കൊളംബിയ, ഇക്വഡോര്‍, നിക്കരാഗ്വ, ഗ്വാട്ടിമാല എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പുമായി യു എസ് നാഷണല്‍ വെതര്‍ സര്‍വീസ് പാനമയും നേവല്‍ ചിലി ഹൈഡ്രോഗ്രാഫിക് ആന്‍ഡ് ഓഷ്യാനോഗ്രാഫിക് സര്‍വീസും. പസഫിക് സമുദ്രതീരത്തുള്ള പിറ്റലോസ അരിബ എന്ന ഒറ്റപ്പെട്ട പ്രദേശത്തിന് ഏകദേശം 10 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
പാനമ സിറ്റിയിലെ താമസക്കാര്‍ക്ക് ഭൂചലനം അനുഭവപ്പെടുകയും കെട്ടിടങ്ങള്‍ കുലുങ്ങിയതിനെത്തുടര്‍ന്ന് ആളുകള്‍ തെരുവുകളിലേക്ക് ഇറങ്ങിയോടുകയുമായിരുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിനും പാനമ സിറ്റിക്കുമിടയിലുള്ള പെനോനോം നഗരത്തിലെ ഒരു ചരിത്രപ്രധാനമായ കെട്ടിടത്തിന്റെ ഗോപുരവും പാര്‍പ്പിട സമുച്ചയത്തിലെ നിരവധി ബാല്‍ക്കണികളും തകര്‍ന്നുവീണതായി ലാ പ്രെന്‍സ മാധ്യമം പങ്കുവെച്ച വീഡിയോകളില്‍ കാണാം. സ്‌കൂളുകള്‍ അടച്ചിടാന്‍ പാനമയിലെ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു.
ഭൂചലനത്തിന്റെ തുടര്‍ന്ന് പരിഭ്രാന്തിയോ ക്രമസമാധാന പ്രശ്‌നങ്ങളോ ഉണ്ടാക്കരുതെന്ന് പ്രസിഡന്റ് ജോസ് റൗള്‍ മുലിനോ എക്‌സില്‍ കുറിച്ചു. ഈ വര്‍ഷം പാനമയില്‍ നിരവധി ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജൂണില്‍ വടക്കന്‍ വെനിസ്വേലയിലുണ്ടായ ഇരട്ട ഭൂചലനങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങളും 6,500ലധികം ആളുകള്‍ കൊല്ലപ്പെടുകയും ആഗസ്റ്റില്‍ കൊളംബിയയിലുണ്ടായ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 289ലധികം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു.


