International
മാക്ക് ഉപഭോക്താക്കൾ ദുരിതത്തിൽ; വിവരങ്ങൾ ചോർത്താൻ കഴിവുള്ള പുതിയ മാൽവെയർ ടെലഗ്രാമിൽ വില്പനക്ക്
വ്യക്തികളുടെ സിസ്റ്റം ടാറ്റ, വ്യക്തിഗത വിവരങ്ങൾ എന്നിവ വളരെ എളുപ്പത്തിൽ ഈ മാൽവെയറുകൾക്ക് ചോർത്താൻ കഴിയും.
വാഷിംഗ്ടൺ | ആപ്പിൾ കമ്പനിയുടെ പോർട്ടബിൾ കംപ്യൂട്ടറായ മാക് ബുക്ക് ഉപപോക്താക്കൾക്ക് തലവേദനയായി പുതിയ മാൽവെയർ. ഓട്ടോമാറ്റിക് മാക് ഓഎസ് സ്റ്റീലെർ എന്ന പേരിൽ അറിയപ്പെടുന്ന ഈ മാൽവെയർ ഹാക്കേഴ്‌സ് ആണ് ടെലഗ്രാം മുഘേന വില്പന നടത്തുന്നത്. വ്യക്തികളുടെ സിസ്റ്റം ടാറ്റ, വ്യക്തിഗത വിവരങ്ങൾ എന്നിവ വളരെ എളുപ്പത്തിൽ ഈ മാൽവെയറുകൾക്ക് ചോർത്താൻ കഴിയും.
ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഹാക്കർമാർ കേവലം ഇത് വിൽക്കുക മാത്രമല്ല ചെയ്യുന്നത്. മറിച്ച് ഇരകളെ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു വെബ് പാനൽ നിർമിച്ചു നൽകുക, സ്വകാര്യ കീകൾ മോഷ്ടിക്കുന്നതിനുള്ള മെറ്റാ മാസ്ക് ബ്രൂട്ട്-ഫോഴ്‌സിംഗ്, ക്രിപ്റ്റോ ചെക്കർ തുടങ്ങിയ അധിക സേവനങ്ങളും നൽകുന്നുണ്ട്. 1000 ഡോളറോളം പണം മാസത്തിൽ ഈടാക്കിയാണ് സേവനങ്ങൾ നൽകുന്നത്.
ഇതോടൊപ്പം തന്നെ കൂടുതൽ ഫീച്ചറുകളും അപ്ഡേഷനുകളും കൊണ്ടുവന്ന് മാൽവയറിനെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റാൻ ശ്രമിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇത്തരത്തിൽ ഇതാദ്യമായല്ല മാക് ഉപഭോക്താക്കളെ ലക്‌ഷ്യം വെച്ചു കൊണ്ട് മാൽവെയറുകൾ പുറത്ത് വരുന്നത്. മാക്സ്റ്റീലർ, റസ്റ്റ് ബക്കറ്റ്, തുടങ്ങി ഒട്ടനവധി മാൽവേയറുകൾ ഇതിനു മുമ്പും ഇറങ്ങിയിട്ടുണ്ട്.





