Connect with us

kerala bank

കേരളാ ബേങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ മുസ്‌ലിം ലീഗ് പ്രതിനിധിയെ ഉള്‍പ്പെടുത്തുന്നു

വള്ളിക്കുന്ന് എം എല്‍ എ പി അബ്ദുല്‍ ഹമീദിനെ ഉള്‍പ്പെടുത്താന്‍ ഇന്ന് ഡയറക്ടര്‍ ബോര്‍ഡില്‍ തീരുമാനം ഉണ്ടായേക്കും

Published

|

Last Updated

തിരുവനന്തപുരം | കേരളാ ബേങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ മുസ്‌ലിം ലീഗ് പ്രതിനിധിയെ ഉള്‍പ്പെടുത്തുന്നു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും വള്ളിക്കുന്ന് എം എല്‍ എയുമായ പി അബ്ദുല്‍ ഹമീദിനെയാണ് ഭരണ സമിതിയിലേക്കു നാമനിര്‍ദ്ദേശം ചെയ്യുന്നത്.

ഇതാദ്യമായാണ് കേരള ബേങ്കില്‍ യു ഡി എഫ് എം എല്‍ എ ഭരണ സമിതി അംഗമാകുന്നത്. മലപ്പുറം ജില്ലാ ബേങ്കിനെ കേരള ബേങ്കില്‍ ലയിപ്പിച്ചതിനെതിരെ യു ഡി എഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണയിലാണ്.

ഇതിനിടയിലാണ് ലീഗ് അംഗത്തെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. നിലവില്‍ പട്ടിക്കാട് സഹകരണ ബേങ്ക് പ്രസിഡന്റ് കൂടിയാണ് പി അബ്ദുല്‍ ഹമീദ്.

ഇന്ന് തിരുവനന്തപുരത്തു ചേരുന്ന കേരള ബേങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവുക.

 

 

Latest