Kerala
ഭരണം മാറിയത് അറിയാത്ത ചില ഉദ്യോഗസ്ഥര്‍ ഇപ്പോഴും പോലീസിലുണ്ട്; ഇ ഡി കേസ് പ്രതികള്‍ പോലീസ് സ്‌റ്റേഷനില്‍ ഓണം ആഘോഷിച്ചതിനെതിരെ മന്ത്രി കെ മുരളീധരന്‍
വീണയുടെ കേസില്‍ കോണ്‍ഗ്രസ് ഇടപെടില്ലെന്നും അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും മന്ത്രി
തിരുവനന്തപുരം | ഇഡി കേസ് പ്രതികള്‍ മ്യൂസിയെ പോലീസ് സ്‌റ്റേഷനിലെ ഓണം ആഘോഷത്തില്‍ പങ്കെടുത്ത സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി കെ മുരളീധരന്‍. ഭരണം മാറിയത് അറിയാത്ത ചില ഉദ്യോഗസ്ഥര്‍ ഇപ്പോഴും പോലീസിലുണ്ടെന്നും സംഭവത്തില്‍ പോലീസ് നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ച അതേ ഉദ്യോഗസ്ഥനാണ് പ്രതികള്‍ക്ക് വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയത്. തല്‍ക്കാലം ആ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തുന്നില്ല. വിഷയം ആഭ്യന്തര വകുപ്പ് അന്വേഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണക്കെതിരായ സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ അഭിപ്രായം പറയാനില്ലെന്നും കെ മുരളീധരന്‍ പ്രതികരിച്ചു. ഇഡി രാഷ്ട്രീയമായി കേന്ദ്രത്തിന്റെ ഇടപെടല്‍ നടത്തുന്ന സ്ഥാപനമാണെന്നും ഇക്കാര്യത്തില്‍ എല്ലാക്കാലത്തും ഒരേ നിലപാടാണ് താന്‍ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വീണയുടെ കേസില്‍ കോണ്‍ഗ്രസ് ഇടപെടില്ലെന്നും അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
Content Highlights: Minister K Muraleedharan reacted to the controversy over ED case accused attending Onam celebrations at the Museum Police Station, blaming officers who haven’t adapted to the power shift. He stated the home department is expected to investigate the matter. Regarding the CMRL-Exalogic case involving Veena Vijayan, he noted Congress will not intervene and the investigation will take its course.





