Connect with us

National

രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ചുമായി ഇന്ത്യസഖ്യം; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി, ടി എം സി നേതാവ് മമതാ ബാനര്‍ജി എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച്

Published

|

Last Updated

ന്യൂഡല്‍ഹി | മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാന്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ചുമായി ഇന്ത്യ സഖ്യം.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി, ടി എം സി നേതാവ് മമതാ ബാനര്‍ജി എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കള്‍ റോഡില്‍ കുത്തിയിരുന്നു. തുടര്‍ന്ന് നേരത്തെ അനുമതി ലഭിച്ചതു പ്രകാരം ഇന്ത്യാ സഖ്യം നേതാക്കള്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ചക്കായി പോയി.

പ്രതിപക്ഷ സമരം രൂക്ഷമായതോടെ സമരത്തെ നേരിടാന്‍ കടുത്ത നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. കര്‍ത്തവ്യപഥിന്റെ നാല് കിലോമീറ്റര്‍ ചുറ്റളവിലായിരിക്കും നിയന്ത്രണം. രാത്രി 10 മണി മുതല്‍ ഇന്റര്‍നെറ്റ് നിയന്ത്രണം നടപ്പാക്കും. നാളെ രാത്രി 10 മണി വരെയാണ് നിയന്ത്രണം. ഇത് സംബന്ധിച്ച് ഇന്റര്‍നെറ്റ് സേവന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ടെലികമ്മ്യൂണിക്കേഷന്‍സ് ആക്ട് പ്രകാരമാണ് പോലീസിന്റെ നടപടി.

 

Content Highlights: INDIA bloc leaders marched toward Rashtrapati Bhavan demanding the resignation of Chief Election Commissioner Gyanesh Kumar. Leaders including Rahul Gandhi, MA Baby, and Mamata Banerjee led the march, while Priyanka Gandhi staged a sit-in. Authorities imposed 24-hour internet bans around Kartavya Path

 

---- facebook comment plugin here -----

Latest