Kerala
ഭാര്യക്കു നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍
പാലക്കാട് മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടില്‍ ശിവന്‍ (58) ആണ് ഭാര്യ മേരിയെ(52) എയര്‍ഗണ്‍ ഉപയോഗിച്ചു വെടിവെച്ചത്

പാലക്കാട് | കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യക്കു നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. പാലക്കാട് മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടില്‍ ശിവന്‍ (58) ആണ് ഭാര്യ മേരിയെ(52) എയര്‍ഗണ്‍ ഉപയോഗിച്ചു വെടിവെച്ചത്.
കാല്‍മുട്ടിന് പരിക്കേറ്റ മേരി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മംഗലംഡാം പോലീസ് കസ്റ്റഡിയിലെടുത്ത ശിവനെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
---- facebook comment plugin here -----