Connect with us

gmail outage

സാമൂഹ്യ മാധ്യമങ്ങള്‍ക്ക് പിന്നാലെ ജി- മെയിലിനും പണികിട്ടി

ഇന്ത്യക്ക് പുറത്ത് മറ്റ് രാജ്യങ്ങളിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഗൂഗിള്‍ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല

Published

|

Last Updated

ന്യൂഡല്‍ഹി | ലോക വ്യാപകമായി ഫെയ്‌സ്ബുക്ക് കുടുംബത്തിലെ സാമൂഹ്യ മാധ്യമങ്ങള്‍ പണിമുടക്കി ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ പലഭാഗങ്ങളിലും ജി- മെയില്‍ പണിമുടക്കിയതായി പരാതി. സെര്‍ച്ച് എഞ്ചിന്‍ സേവന ദാതാക്കളായ ഗൂഗിളിന്റെ സൗജന്യ ഈ മെയില്‍ സര്‍വ്വീസ് ആണ് ജി- മെയില്‍.

പരാതിപ്പെട്ടവരില്‍ 68 ശതമാനത്തിനും വെബ്‌സൈറ്റില്‍ കയറാന്‍ കഴിയുന്നില്ല എന്ന പരാതിയാണ് ലഭിച്ചതെന്ന് സാമൂഹിക മാധ്യമ നിരീക്ഷക കമ്പനിയായ ഡൗണ്‍ ഡിക്റ്റര്‍ പറഞ്ഞു. 18% പേര്‍ക്ക് സെര്‍വ്വര്‍ കണക്ഷന്‍ തകരാറും 14% ആളുകള്‍ക്ക് ലോഗിന്‍ തകരാറും സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യക്ക് പുറത്ത് മറ്റ് രാജ്യങ്ങളിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഗൂഗിള്‍ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest