calicut university exam
പരീക്ഷ മാറ്റിയെന്ന് വ്യാജ പ്രചാരണം
പരീക്ഷകൾ മാറ്റിയിട്ടില്ലെന്നും വിദ്യാർഥികൾ തെറ്റിദ്ധരിക്കപ്പെടരുതെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു
തേഞ്ഞിപ്പലം | കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷകൾ മാറ്റിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം.
അതേസമയം, പരീക്ഷകൾ മാറ്റിയിട്ടില്ലെന്നും വിദ്യാർഥികൾ തെറ്റിദ്ധരിക്കപ്പെടരുതെന്നും പരീക്ഷാ കൺട്രോളർ ഡോ. സി സി ബാബു അറിയിച്ചു. ഇന്ന് മുതൽ അടുത്ത മാസം നാല് വരെയുള്ള പരീക്ഷകൾ മാറ്റി എന്നു കാണിച്ച് കൺട്രോളറുടെ പേരിലാണ് വ്യാജ വിജ്ഞാപനം തയ്യാറാക്കിയിട്ടുള്ളത്.







