Connect with us

Techno

റിയല്‍മി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആമസോണില്‍ വിലക്കിഴിവ്

റിയല്‍മി നാര്‍സോ 50ഐ, റിയല്‍മി നാര്‍സോ 30, റിയല്‍മി സി20, റിയല്‍മി സി25വൈ, റിയല്‍മി നാര്‍സോ 50എ, റിയല്‍മി 8ഐ എന്നീ ഡിവൈസുകള്‍ക്കാണ് കമ്പനി ഓഫറുകള്‍ നല്‍കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| പുതിയ റിയല്‍മി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് ആമസോണ്‍ നല്‍കുന്നത്. റിയല്‍മി നാര്‍സോ 50ഐ, റിയല്‍മി നാര്‍സോ 30, റിയല്‍മി സി20, റിയല്‍മി സി25വൈ, റിയല്‍മി നാര്‍സോ 50എ, റിയല്‍മി 8ഐ എന്നീ ഡിവൈസുകള്‍ക്കാണ് കമ്പനി ഓഫറുകള്‍ നല്‍കുന്നത്. വിലക്കിഴിവിന് പുറമേ പ്രത്യേക ബാങ്ക് ഓഫറുകളുമുണ്ട്.

റിയല്‍മി നാര്‍സോ 50ഐ

റിയല്‍മി നാര്‍സോ 50ഐയുടെ യഥാര്‍ത്ഥ വില 9,999 രൂപയാണ്. ആമസോണിലൂടെ വാങ്ങുകയാണെങ്കില്‍ 8,999 രൂപയ്ക്ക് ലഭിക്കും. 4 ജിബി റാം, 64 ജിബി റോം എന്നിവയാണ് റിയല്‍മി നാര്‍സോ 50ഐ സ്മാര്‍ട്ട്‌ഫോണിലുള്ളത്. 16.51 സെമി (6.5 ഇഞ്ച്) എച്ച്ഡി+ ഡിസ്‌പ്ലേയുള്ള ഡിവൈസില്‍ 8 എംപി പ്രൈമറി കാമറയാണ് ഉള്ളത്. 5 എംപി ഫ്രണ്ട് കാമറയും ഫോണിലുണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

റിയല്‍മി നാര്‍സോ 30

ആമസോണിലൂടെ റിയല്‍മി നാര്‍സോ 30 സ്മാര്‍ട്ട്‌ഫോണ്‍ 9 ശതമാനം കിഴിവിലാണ് ലഭിക്കുക. ഫോണിന്റെ യഥാര്‍ത്ഥ വില 16,999 രൂപയാണ്. ആമസോണിലൂടെ 15,499 രൂപയ്ക്ക് ലഭിക്കും. 6 ജിബി റാമും 128 ജിബി റോമുമുള്ള ഡിവൈസില്‍ സ്റ്റോറേജ് 256 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാന്‍ സാധിക്കും. 16.51 സെമി 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 48 എംപി + 2 എംപി + 2 എംപി കാമറകളും 16 എംപി ഫ്രണ്ട് കാമറയും ഡിവൈസില്‍ ഉണ്ട്. 5000 എംഎഎച്ച് ബാറ്ററിയുള്ള ഡിവൈസിന് കരുത്ത് നല്‍കുന്നത് മീഡിയടെക് ഹീലിയോ ജി95 പ്രോസസറാണ്.

റിയല്‍മി സി20

റിയല്‍മി സി20 സ്മാര്‍ട്ട്‌ഫോണിന്റെ യഥാര്‍ത്ഥ വില 8,999 രൂപയാണ്. ആമസോണിലൂടെ ആറ് ശതമാനം കിഴിവില്‍ 8,499 രൂപയ്ക്ക് സ്വന്തമാക്കാം. 2 ജിബി റാമും 32 ജിബി റോമുമുള്ള ഡിവൈസില്‍ 256 ജിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. 16.51 സെമി (6.5 ഇഞ്ച്) എച്ച്ഡി+ ഡിസ്‌പ്ലേയുള്ള ഡിവൈസില്‍ 8 എംപി പിന്‍ കാമറ, 5 എംപി മുന്‍ കാമറ, 5000 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളും സ്മാര്‍ട്ട്‌ഫോണിനുണ്ട്.

റിയല്‍മി സി25വൈ

റിയല്‍മി സി25വൈ സ്മാര്‍ട്ട്‌ഫോണിന്റെ യഥാര്‍ത്ഥ വില 12,999 രൂപയാണ്. ആമസോണിലൂടെ വാങ്ങുമ്പോള്‍ പത്ത് ശതമാനം വിലക്കിഴിവില്‍ 11,651 രൂപയ്ക്ക് സ്വന്തമാക്കാം. 4 ജിബി റാമും 128 ജിബി റോമുമുള്ള ഡിവൈസില്‍ 256 ജിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനുള്ള സംവിധാനം ഉണ്ട്. 16.51 സെമി (6.5 ഇഞ്ച്) എച്ച്ഡി+ ഡിസ്‌പ്ലേ, 50 എംപി + 2 എംപി + 2 എംപി ക്യമറ സെറ്റപ്പ്, 8 എംപി മുന്‍ കാമറ, 5000 എംഎഎച്ച് ലിഥിയം-പോളിമര്‍ ബാറ്ററി എന്നിവയാണ് സ്മാര്‍ട്ട്‌ഫോണിന്റെ മറ്റ് സവിശേഷതകള്‍.

റിയല്‍മി നാര്‍സോ 50എ

റിയല്‍മി നാര്‍സോ 50എ സ്മാര്‍ട്ട്‌ഫോണിന്റെ യഥാര്‍ത്ഥ വില 12,999 രൂപയാണ്. ആമസോണിലൂടെ പന്ത്രണ്ട് ശതമാനം വിലക്കിഴിവില്‍ 11,499 രൂപയ്ക്ക് ലഭിക്കും. മീഡിയടെക് ഹീലിയോ ജി85 ഒക്ടാകോര്‍ പ്രോസസറിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡിവൈസില്‍ 4 ജിബി റാമും 64 ജിബി റോമുമാണ് ഉള്ളത്. 256 ജിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനുള്ള സംവിധാനവും ഡിവൈസില്‍ ഉണ്ട്.

റിയല്‍മി 8ഐ

റിയല്‍മി 8ഐ സ്മാര്‍ട്ട്‌ഫോണ്‍ പതിനൊന്ന് ശതമാനം വിലക്കിഴിവിലാണ് ആമസോണിലൂടെ ലഭ്യമാകുക. ഫോണിന്റെ യഥാര്‍ത്ഥ വില 17,999 രൂപയാണ്. ആമസോണിലൂടെ 16,099 രൂപയ്ക്ക് സ്വന്തമാക്കാം. മീഡിയടെക് ഹീലിയോ ജി96 പ്രോസസറിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണില്‍ 6 ജിബി റാമും 128 ജിബി റോമും ഉണ്ട്. 256 ജിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനുള്ള സംവിധാനവും ഫോണില്‍ നല്‍കിയിട്ടുണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

 

---- facebook comment plugin here -----

Latest