Connect with us

Kerala

ഡയരക്ടര്‍ ജാതി വിവേചനം കാണിക്കുന്നു; സമരവുമായി കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍

ജാതി വിവേചനത്തിന്റെ ഭാഗമായി കോളേജ് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ തടയുന്നതായാണ് ആരോപണം.

Published

|

Last Updated

കോട്ടയം | ജാതി വിവേചനം ആരോപിച്ച് കോട്ടയം തെക്കുംതലയുലെ കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥികളുടെ സമരം. കോളജ് സ്റ്റുഡന്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി സമരം നടത്തുന്നത്.

ജാതി വിവേചനത്തിന്റെ ഭാഗമായി കോളേജ് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ തടയുന്നതായാണ് ആരോപണം. ഇഗ്രാന്റ് ഉള്‍പ്പെടെ തടഞ്ഞതായും നിലവില്‍ ഡയരക്ടര്‍ തസ്തികയിലിരിക്കാന്‍ അര്‍ഹനല്ലെന്നും സമരക്കാര്‍ പറയുന്നു.

ഡയരക്ടര്‍ രാജിവെക്കുന്നതു വരെ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

 

Latest