Kerala
സി പി എം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും തിരുവനന്തപുരത്ത്
പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ റിപോര്‍ട്ടിങ്, ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയവയാകും യോഗത്തിലെ പ്രധാന അജണ്ട.
തിരുവനന്തപുരം | സി പി എം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി തിരുവനന്തപുരത്ത്. പാര്‍ട്ടി കേന്ദ്ര് കമ്മിറ്റി യോഗത്തിന്റെ റിപോര്‍ട്ടിങ്, ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയവയാകും യോഗത്തിലെ പ്രധാന അജണ്ട. ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി കേസിലെ എസ്.എഫ്.ഐ.ഒ അന്വേഷണവും ചര്‍ച്ചയാകുമെന്നാണ് സൂചന.
സി പി ഐ സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് സമാപിക്കും
സി പി ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിന്റെ സമാപനവും ഇന്നാണ്. ബജറ്റില്‍ പാര്‍ട്ടിയുടെ വകുപ്പുകളെ അവഗണിച്ചുവെന്ന വിമര്‍ശനം ഇന്നലെ യോഗത്തില്‍ ഉയര്‍ന്നിരുന്നു. ഇന്നും അത് ശക്തമായി ഉന്നയിക്കപ്പെട്ടേക്കും. സി പി ഐ കൗണ്‍സില്‍ യോഗം ഇന്ന് സമാപിക്കും.



