KSU State President
വെടിയേറ്റ് ശരീരം തളര്‍ന്ന പുഷ്പന്റെ പരാതിയില്‍ കെ എസ് യു പ്രസിഡന്റിനെതിരെ കേസ്
ചൊക്ലി പോലീസാണ് കലാപാഹ്വാനത്തിനു കേസെടുത്തത്
കണ്ണൂര്‍ | പോലീസ് വെടിവെപ്പില്‍ ശരീരം തളര്‍ന്നു കിടക്കുന്ന സി പി എം നേതാവ് പുഷ്പന്റെ പരാതിയില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെനെതിരെ കേസ്.
ചൊക്ലി പോലീസാണ് അലോഷ്യസിനെതിരെ കലാപാഹ്വാനത്തിനു കേസെടുത്തത്. സാമൂഹിക മാധ്യമങ്ങളില്‍ ഫോട്ടോ എഡിറ്റ് ചെയ്തു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് പരാതി. കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കിടപ്പിലായ പുഷ്പന്റെ ചിത്രം ഉപയോഗിച്ച് സ്വകാര്യ സര്‍വകലാശാല വിഷയത്തിലായിരുന്നു അലോഷ്യസ് പോസ്റ്റ് ചെയ്തത്.
സ്വകാര്യ സര്‍വകലാശാല വിഷയത്തില്‍ സി പി എം നയം മാറ്റത്തെ വിമര്‍ശിച്ച് അലോഷ്യസ് ഈ മാസം ആറിന് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിന് എതിരെയാണ് പുഷ്പന്‍ പരാതി നല്‍കിയത്. ഐ പി സി 153ന് പുറമെ കേരള പോലീസ് ആക്ടിലെ വകുപ്പും ചുമത്തിയിട്ടുണ്ട്.
---- facebook comment plugin here -----






